‘ഇന്ത്യന്‍ ശാസ്‍ത്രജ്‌ഞരെ വിശ്വാസമില്ലാത്ത മുസ്‌ലിംകള്‍ പാക്കിസ്‌ഥാനിലേക്ക് പോകട്ടെ’; ബിജെപി എംഎല്‍എ

By News Desk, Malabar News
സംഗീത് സോം
Ajwa Travels

ഡെൽഹി: മുസ്‌ലിംകള്‍ക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബിജെപിയുടെ ഒരു എംഎല്‍എ കൂടി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ സംഗീത് സോമാണ് ഇത്തവണ മുസ്‌ലിംകള്‍ക്കെതിരെ വിഷം ചീറ്റിയിരിക്കുന്നത്. കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തെ വിമര്‍ശിക്കുമ്പോഴാണ് എംഎല്‍എ മുസ്‌ലിംകള്‍ക്കെതിരെ രംഗത്ത് വന്നത്.

‘നിര്‍ഭാഗ്യവശാല്‍ ചില മുസ്‌ലിംകള്‍ക്ക് രാജ്യത്തെ ശാസ്‍ത്രജ്‌ഞരിലും പൊലീസിലും വിശ്വാസമില്ല. പ്രധാനമന്ത്രിയെയും വിശ്വാസമില്ല. അവര്‍ക്ക് പാക്കിസ്‌ഥാനെയാണ് വിശ്വാസമെങ്കില്‍ അങ്ങോട്ട് പോകട്ടെ’- സംഗീത് സോം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കോവിഡ് വാക്‌സിനുകൾക്ക് രാജ്യത്ത് അടിയന്തര ഉപയോഗത്തിനുള്ള അനുമതി തിടുക്കപ്പെട്ട് നൽകിയതിൽ പ്രതിഷേധിക്കുന്ന പ്രതിപക്ഷത്തിന് മറുപടി നൽകുകയായിരുന്നു എംഎൽഎ.

കഴിഞ്ഞ ദിവസം ഡെല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി നേതാവുമായ അരവിന്ദ് കെജ്‌രിവാളിനെയും സോം വിമര്‍ശിച്ചിരുന്നു. കെജ്‌രിവാളിന്റെ ബുദ്ധി ദുഷിച്ചതാണെന്നായിരുന്നു പരാമര്‍ശം. തിങ്കളാഴ്‌ച അറസ്‌റ്റിലായ ആം ആദ്‌മി പാര്‍ട്ടി എംഎല്‍എ സോംനാഥ് ഭാരതിക്കെതിരെയും സംഗീത് സോം വിമര്‍ശനമുന്നയിച്ചു. സോംനാഥ് ഭാരതി കുറച്ച് മാസങ്ങള്‍ ജയിലിലായിരുന്നു. അതുകൊണ്ട് അദ്ദേഹം ഗുണ്ടകളുടെ ഭാഷയിലാണ് സംസാരിക്കുന്നതെന്നായിരുന്നു പരാമര്‍ശം.

Read Also: കേരളമടക്കം 8 സംസ്‌ഥാനങ്ങൾക്ക് അധിക വായ്‌പക്കുള്ള അനുമതി നൽകി കേന്ദ്ര സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE