കേരളമടക്കം 8 സംസ്‌ഥാനങ്ങൾക്ക് അധിക വായ്‌പക്കുള്ള അനുമതി നൽകി കേന്ദ്ര സർക്കാർ

By Staff Reporter, Malabar News
malabarnews-loan
Representational Image
Ajwa Travels

ന്യൂഡെൽഹി: കേരളമടക്കം എട്ട് സംസ്‌ഥാനങ്ങള്‍ക്ക് അധികമായി വായ്‌പ എടുക്കുന്നതിനുള്ള അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. കേരളത്തിന് 2373 കോടി രൂപയാണ് അധിക വായ്‌പയെടുക്കാന്‍ അനുമതി നല്‍കിയത്. വ്യവസായ സൗഹൃദ പ്രവര്‍ത്തനങ്ങളുടെ മികവ് പരിഗണിച്ചാണ് അനുമതി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ കൂടിയാണ് കേരളം കടന്നു പോകുന്നത്. ഈ സ്‌ഥിതി കണക്കാക്കുമ്പോള്‍ അധിക വായ്‌പക്ക് അനുമതി നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സംസ്‌ഥാനത്തിന് വലിയ ആശ്വാസമാണ്. കോവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നത് കൊണ്ട് സംസ്‌ഥാനങ്ങള്‍ക്ക് അധികമായി വായ്‌പ എടുക്കാവുന്നതിന്റെ പരിധി ഉയര്‍ത്തിയിരുന്നു.

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് മാനദണ്ഡം പൂര്‍ത്തിയാക്കിയത് കൊണ്ടാണ് സംസ്‌ഥാനത്തിന് 2373 കോടി രൂപ വായ്‌പ എടുക്കാന്‍ അനുമതി ലഭിച്ചത്. കേരളം കൂടാതെ ആന്ധ്രാപ്രദേശ്, കര്‍ണാടക, മധ്യപ്രദേശ്, ഒഡീഷ, രാജസ്‌ഥാന്‍, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്‌ഥാനങ്ങള്‍ക്കും അനുമതി ലഭിച്ചു.

എട്ട് സംസ്‌ഥാനങ്ങള്‍ക്ക് കൂടി ആകെ 23,149 കോടി രൂപയാണ് നല്‍കിയത്. തമിഴ്‌നാടിന് 4,813 കോടി രൂപയും, കര്‍ണാടകക്ക് 4509 കോടി രൂപയുമാണ് ലഭിക്കുക.

Read Also: സൗജന്യ വാക്‌സിൻ കേന്ദ്രം നൽകിയില്ലെങ്കിൽ സംസ്‌ഥാന സർക്കാർ നൽകും; കെജ്‌രിവാൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE