സൗജന്യ വാക്‌സിൻ കേന്ദ്രം നൽകിയില്ലെങ്കിൽ സംസ്‌ഥാന സർക്കാർ നൽകും; കെജ്‌രിവാൾ

By Staff Reporter, Malabar News
kejriwal image_malabar news
അരവിന്ദ് കെജ്‌രിവാള്‍
Ajwa Travels

ന്യൂഡെൽഹി: തലസ്‌ഥാനത്ത് സൗജന്യ വാക്‌സിൻ എല്ലാവരിലും എത്തിക്കാൻ കേന്ദ്രത്തിന് കഴിഞ്ഞില്ലെങ്കിൽ സംസ്‌ഥാന സർക്കാർ ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്‌ച വാക്‌സിൻ വിതരണം ആരംഭിക്കാനിരിക്കെയാണ് കെജ്‌രിവാളിന്റെ പ്രതികരണം.

രാജ്യത്ത് എല്ലാവർക്കും സൗജന്യ വാക്‌സിൻ ഉറപ്പാക്കണമെന്ന് കെജ്‌രിവാൾ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചതായും വാക്‌സിന്റെ വില താങ്ങാൻ കഴിയാത്ത നിരവധി പേർ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയതായും ദേശീയ വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട് ചെയ്യുന്നു.

‘കേന്ദ്രം എന്താണ് ചെയ്യുന്നതെന്ന് ഞങ്ങൾ ഉറ്റുനോക്കുകയാണ്. കേന്ദ്രം വാക്‌സിൻ സൗജന്യമായി നൽകുന്നില്ലെങ്കിൽ, എഎപി സർക്കാർ അത് ഡെൽഹിയിലെ ജനങ്ങൾക്ക് സൗജന്യമായി ലഭ്യമാക്കും’ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

ആരോഗ്യ പ്രവർത്തകർക്കും കോവിഡ് പ്രതിരോധ പ്രവർത്തനത്തിലെ മുൻ‌നിര പോരാളികൾക്കും വാക്‌സിൻ ആദ്യം നൽകുമെന്ന് അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു. കഴിഞ്ഞ ഒരു വർഷമായി അവർ അനുഭവിച്ച വേദനകൾക്കും കഷ്‌ടപ്പാടിനും ഇത് ആശ്വാസം നൽകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. 89 കേന്ദ്രങ്ങളിലായാണ് ശനിയാഴ്‌ച വാക്‌സിൻ വിതരണം ആരംഭിക്കുന്നത്.

Read Also: ‘കോവാക്‌സിന്‍ ഉപയോഗിക്കരുത്, ജനങ്ങള്‍ ഗിനിപ്പന്നികളല്ല’; മനീഷ് തിവാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE