‘കോവാക്‌സിന്‍ ഉപയോഗിക്കരുത്, ജനങ്ങള്‍ ഗിനിപ്പന്നികളല്ല’; മനീഷ് തിവാരി

By News Desk, Malabar News
മനീഷ് തിവാരി
Ajwa Travels

ന്യൂഡെല്‍ഹി: രാജ്യത്തെ കോവാക്‌സിന്‍ ഉപയോഗത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്‌താവും എംപിയുമായ മനീഷ് തിവാരി. മൂന്നാം ഘട്ട പരീക്ഷണം കഴിയാതെ കോവാക്‌സിന്‍ ഉപയോഗിക്കാന്‍ ജനങ്ങള്‍ ഗിനിപ്പന്നികളല്ലെന്ന് മനീഷ് തിവാരി പറഞ്ഞു.

പരീക്ഷണത്തിന്റെ എല്ലാ ഘട്ടങ്ങളും കഴിയാതെ കോവാക്‌സിന്‍ ഉപയോഗിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലിരിക്കുന്ന കോവാക്‌സിന് രാജ്യത്തു അടിയന്തര ഉപയോഗത്തിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയത് മുതല്‍ പല കോണുകളില്‍ നിന്നും വിമര്‍ശനവുമായി നിരവധിപേര്‍ രംഗത്ത് എത്തിയിരുന്നു. രാജ്യത്തെ ജനങ്ങളെ ലാബിലെ എലികളാക്കി മാറ്റരുതെന്നായിരുന്നു കഴിഞ്ഞ ദിവസം ജാര്‍ഖണ്ഡ് ആരോഗ്യമന്ത്രി പറഞ്ഞത്.

അതേസമയം, ഭാരത് ബയോടെക്കില്‍ നിന്നും ഒരു ഡോസിന് 206 രൂപ എന്ന നിരക്കിലാണ് കേന്ദ്രം കോവാക്‌സിന്‍ വാങ്ങുക. ഓര്‍ഡര്‍ നല്‍കിയ അന്‍പത്തിയഞ്ച് ലക്ഷം ഡോസില്‍ പതിനാറര ലക്ഷം ഡോസ് ഭാരത് ബയോടെക്ക് സൗജന്യമായി നല്‍കും. സ്‌പുട്‌നിക്, കാഡില്ലയടക്കം പരീക്ഷണ ഘട്ടത്തിലിരിക്കുന്ന നാല് വാക്‌സിനുകള്‍ക്കും വൈകാതെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Kerala News: സംസ്‌ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് കനത്ത മഴക്ക് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE