തിരുവനന്തപുരം: ശബരിമലയിൽ എത്തുന്ന അയ്യപ്പ ഭക്തർക്ക് അന്നദാനത്തിന് ഇനിമുതൽ വിഭവസമൃദ്ധമായ സദ്യ നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ. ജയകുമാർ. പായസവും പപ്പടവും അച്ചാറും സഹിതമുള്ള സദ്യയായിരിക്കും നൽകുക. ഇപ്പോൾ നൽകുന്ന പുലാവും സാമ്പാറും ഇനിയുണ്ടാകില്ല. പന്തളത്തെ അന്നദാനം മെച്ചപ്പെടുത്താൻ തീരുമാനിച്ചുവെന്നും ജയകുമാർ പറഞ്ഞു.
ശബരിമല വികസനം ഉറപ്പാക്കാനായി മാസ്റ്റർ പ്ളാൻ നടപ്പാക്കാനുള്ള നടപടികൾ ത്വരിതഗതിയിലാക്കും. ഡിസംബർ 18ന് ബോർഡും മാസ്റ്റർ പ്ളാൻ കമ്മിറ്റിയും തമ്മിൽ ചർച്ച നടത്തും. 26ന് മാസ്റ്റർ പ്ളാൻ ഹൈപ്പവർ കമ്മിറ്റിയും ചേരും. അടുത്ത വർഷത്തെ മണ്ഡലകാല സീസണുള്ള ഒരുക്കം ഫെബ്രുവരി ഒന്നിന് തന്നെ ആരംഭിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ജയകുമാർ പറഞ്ഞു.
Most Read| കടമക്കുടിയിൽ യുഡിഎഫ് സ്ഥാനാർഥിയില്ല; എൽസി ജോർജിന്റെ ഹരജി തള്ളി ഹൈക്കോടതി







































