ന്യൂഡെൽഹി: ഡെൽഹി മുനിസിപ്പൽ കോർപറേഷന്റെ 12 വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ ഏഴ് സീറ്റുകളിൽ ബിജെപിക്ക് വിജയം. ആംആദ്‌മി പാർട്ടി (എഎപി) മൂന്ന് സീറ്റുകളിലും കോൺഗ്രസ് ഒരു സീറ്റിലും ഫോർവേഡ് ബ്ളോക്ക് ഒരു സീറ്റിലും വിജയിച്ചു.
ഫെബ്രുവരിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എഎപിയെ തോൽപ്പിച്ച് സംസ്‌ഥാന ഭരണം പിടിച്ച ബിജെപിക്ക് ജയത്തിന്റെ ആവേശം നിലനിർത്താനായി. എഎപിക്ക് വലിയ നേട്ടമുണ്ടായില്ല. എന്നാൽ, ഫലം പൂർണമായി ബിജെപിക്ക് അനുകൂലമല്ല. രണ്ട് സിറ്റിങ് സീറ്റുകൾ ബിജെപിക്ക് നഷ്‌ടമായി. ഈ സീറ്റുകളിൽ കോൺഗ്രസും ഫോർവേഡ് ബ്ളോക്കും വിജയിച്ചു.
അതേസമയം, മൂന്ന് സിറ്റിങ് സീറ്റുകൾ എഎപി നിലനിർത്തി. 250 സീറ്റുകളിൽ 122 സീറ്റുകളിലും അധികാരത്തിലുള്ളത് ബിജെപിയാണ്. എഎപി 102. കോൺഗ്രസ് 9. ഗ്രേറ്റർ കൈലാഷ്, ഷാലിമാർ ബാഗ് (ബി), അശോക് വിഹാർ, ചാന്ദ്‌നി മഹൽ, ദിചാവോൺ കലാൻ, നരൈനെ, സംഗം വിഹാർ (എ), ദക്ഷിൺ പുരി, മുണ്ട്‌ക, വിനോദ് നഗർ, ദ്വാരക (ബി) എന്നീ വാർഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. 12 വാർഡുകളിലെയും ജനപ്രതിനിധികൾ രാജിവെച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!







































