ഇന്ദ്രജിത്തിന്റെ ‘ധീരം’ ജിസിസി രാജ്യങ്ങളിൽ നിരോധിച്ചു; പ്രതികരണവുമായി സംവിധായകൻ

"അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഞങ്ങൾ അവരുടെ ലിംഗഭേദം നോക്കിയിരുന്നില്ല. കഥ എന്താണ് ഡിമാൻഡ് ചെയ്യുന്നത്, അതേ ഞങ്ങൾ ചെയ്‌തിട്ടുള്ളൂ" - ജിസിസിയിലെ ചിത്രത്തിന്റെ നിരോധനത്തെക്കുറിച്ച് ധീരം സംവിധായകൻ ജിതിൻ ടി സുരേഷ് പറഞ്ഞു.

By Senior Reporter, Malabar News
Dheeram Movie
(Image Courtesy: Jithin Suresh.t FB Page)
Ajwa Travels

നവാഗതനായ ജിതിൻ ടി. സുരേഷ് സംവിധാനം ചെയ്‌ത ഇൻവെസ്‌റ്റിഗേഷൻ ക്രൈം ത്രില്ലർ ‘ധീരം’ ഏറെ പ്രേക്ഷശ്രദ്ധ നേടിയിരുന്നു. ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് വേഷത്തിലെത്തുന്ന ചിത്രം, ഡിസംബർ അഞ്ചിനാണ് കേരളത്തിൽ പ്രദർശനത്തിന് എത്തിയത്. പ്രേക്ഷക പ്രശംസ നേടിയെങ്കിലും സിനിമയുടെ വിദേശ റിലീസ് നിരോധിച്ചിരുന്നു.

സൗദി അറേബ്യ, കുവൈത്ത് ഉൾപ്പടെയുള്ള ജിസിസി രാജ്യങ്ങളിലാണ് സിനിമയുടെ പ്രദർശനം നിരോധിച്ചിരിക്കുന്നത്. റെമോ എന്റർടെയ്ൻമെന്റ്, മലബാർ ടാക്കീസ് എന്നിവയുടെ ബാനറിൽ ഹാരിസ് അമ്പഴത്തിങ്കൽ, റിമോഷ് എന്നിവർ ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. ചിത്രത്തിലെ ഒരു കഥാപാത്രത്തെ ഒരു ട്രാൻസ്ജെൻഡർ വ്യക്‌തി അവതരിപ്പിക്കുന്നുണ്ട്. ഇതാണ് നിരോധിക്കാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ.

ട്രാൻസ്ജെൻഡർ രംഗങ്ങൾ നിരോധിച്ചാൽ സിനിമ റിലീസ് ചെയ്യാമെന്ന നിർദ്ദേശം കുവൈത്ത് സെൻസർ ബോർഡ് മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ, സൗദി അറേബ്യ സെൻസർ ബോർഡ് രാജ്യത്ത് സിനിമ റിലീസ് ചെയ്യുന്നത് പൂർണമായി വിലക്കിയിട്ടുണ്ട്. വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ ജിതിൻ രംഗത്തെത്തി.

”നിലവിൽ, ധീരം ജിസിസിയിൽ റിലീസ് ചെയ്യാൻ കഴിയില്ല. സൗദി സെൻസർ ബോർഡിൽ നിന്ന് ലഭിച്ച വിവരം അനുസരിച്ച്, ഒരു ട്രാൻസ്‌ജെൻഡർ വ്യക്‌തി അഭിനേതാക്കളിൽ ഉള്ളതിനാൽ ചിത്രം അവിടെ റിലീസ് ചെയ്യാൻ കഴിയില്ല. ചിത്രത്തിലെ ട്രാൻസ്‌ജെൻഡർ രംഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുവൈത്തിൽ നിന്ന് ഞങ്ങൾക്ക് ഒരു നിർദ്ദേശവും ലഭിച്ചു. അവരുടെ ഭാഗങ്ങൾ നീക്കം ചെയ്‌താൽ അത് റിലീസ് ചെയ്യാമെന്ന് അവർ പറയുന്നു. പക്ഷേ, സിനിമ സൗദി അറേബ്യയിൽ റിലീസ് ചെയ്യാൻ കഴിയില്ല.”

“ആ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഞങ്ങൾ അവരുടെ ലിംഗഭേദം നോക്കിയിരുന്നില്ല. മറുവശത്ത്, സമൂഹത്തിൽ LGBTQIA+ സാധാരണ നിലയിലാക്കാനും ഞങ്ങൾ ആഗ്രഹിച്ചു.-” ജിതിൻ പറഞ്ഞു.

Indrajith and Jithin Suresh
ഇന്ദ്രജിത്ത് സുകുമാരൻ, ജിതിൻ ടി. സുരേഷ് (Image Courtesy: Jithin Suresh.t FB Page)

ഇന്ത്യയിലെ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (CBFC) നിന്ന് ധീരം A റേറ്റിങ് നേടിയിട്ടുണ്ട്. ഒരു പക്കാ ഇൻവെസ്‌റ്റിഗേഷൻ ചിത്രം, ആക്ഷൻ രംഗങ്ങളും ഒപ്പം ത്രില്ലർ ചേരുവയിൽ എത്തുന്ന പോലീസ് ഉദ്യോഗസ്‌ഥന്റെ ലക്ഷ്യത്തെ പിന്തുടരുമ്പോഴാണ് കഥ വികസിക്കുന്നത്. ഒരു ജാതി ജാതകം, മരണമാസ് തുടങ്ങിയ സിനിമകളും മിക്ക ഗൾഫ് രാജ്യങ്ങളിലും LGBTQIA+ പരാമർശങ്ങൾ കാരണം മുൻപ് നിരോധിച്ചിരുന്നു.

ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് ധൂമത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിൽ അജു വർഗീസ്, നിഷാന്ത് സാഗർ, രഞ്‌ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ, അവന്തിക മോഹൻ, ആഷിക അശോകൻ, സജൽ സുദർശൻ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Health| കേരളത്തിൽ 7.9% സ്‌ത്രീകളിൽ ഗർഭാശയമുഖ അർബുദം; നേരത്തെ അറിയാം, ചികിൽസിക്കാം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE