കൊട്ടാരക്കര: എംസി റോഡിൽ സ്‌ഥാപിച്ചിട്ടുള്ള കൂറ്റൻ ദിശാസൂചക ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടർ യാത്രക്കാരന്റെ കൈപ്പത്തി അറ്റു. കുടവട്ടൂർ അനന്തുവിഹാറിൽ മുരളീധരൻ പിള്ളയുടെ (57) കൈപ്പത്തിക്കും വിരലുകൾക്കുമാണ് ഗുരുതരമായി പരിക്കേറ്റത്.
ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സൂപ്പർ സ്‌പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം എംസി റോഡിൽ കൊട്ടാരക്കര കുന്നക്കരയിലാണ് സംഭവം. കെഎസ്എഫ്ഇയുടെ കളക്ഷൻ ഏജന്റായ മുരളീധരൻപിള്ള ജോലി കഴിഞ്ഞു മടങ്ങി വരുമ്പോൾ കൂറ്റൻ തൂണുകളിൽ സ്‌ഥാപിച്ചിരുന്ന ലോഹപാളി അടർന്നു ശരീരത്തിൽ വീഴുകയായിരുന്നു. ഇതോടെ സ്‌കൂട്ടർ നിയന്ത്രണംവിട്ട് മറിഞ്ഞു.
മുറിവേറ്റ രക്‌തത്തിൽ കുളിച്ചുകിടന്ന മുരളീധരൻപിള്ളയെ ഓട്ടോറിക്ഷ ഡ്രൈവറാണ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അവിടെ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റി. ഇദ്ദേഹത്തിന് ജീവിതത്തിലേക്ക് തിരിച്ചുവരാൻ ലക്ഷങ്ങൾ ചിലവഴിച്ചു പ്‌ളാസ്‌റ്റിക് സർജറി അടക്കം നടത്തേണ്ടി വരും. വർഷങ്ങളായി അപകടാവസ്‌ഥയിൽ ആയിരുന്നു ബോർഡ്. സംഭവത്തിൽ മുരളീധരൻപിള്ള കൊട്ടാരക്കര പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Most Read| കോഴിമുട്ടകളേക്കാൾ 160 ഇരട്ടി വലിപ്പം; ഭൂമിയിലെ ഏറ്റവും വലിയ പക്ഷിമുട്ട!





































