നാലാമത് ‘ഷീ പവർ’ വനിതാ ഉച്ചകോടി ഡിസംബർ 18ന് കൊച്ചിയിൽ

മുതിർന്ന മാധ്യമപ്രവർത്തകയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ നിഷ കൃഷ്‌ണൻ നേതൃത്വം നൽകുന്ന ഉച്ചകോടി, മുന്നോട്ടു നടക്കാൻ ആഗ്രഹിക്കുന്ന സ്‌ത്രീകൾക്ക്‌ പുതിയ കാഴ്‌ചപ്പാടുകളും ദിശാബോധവും കരുത്തും പകരാനുള്ള വേദിയാണ്.

By Senior Reporter, Malabar News
Nisha Krishnan's 'She Power' Summit in Kochi on December 18
Ajwa Travels

കൊച്ചി: സാമ്പത്തിക സ്വാതന്ത്ര്യം, ഡിജിറ്റൽ ശാക്‌തീകരണം, സംരംഭകത്വ ആശയങ്ങൾ എന്നിവയിൽ സ്‌ത്രീകളെ പ്രാപ്‌തരാക്കാൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ‘ഷീ പവർ 2025’ വനിതാ ഉച്ചകോടി ഡിസംബർ 18ന് കൊച്ചിയിലെ ഹോട്ടൽ റിനൈയിൽ നടക്കും.

രാവിലെ 9.30 ന് ആരംഭിച്ച് വൈകിട്ട് 5.30 ന് സമാപിക്കുന്ന ഉച്ചകോടിയുടെ ഔദ്യോഗിക ഭാഷ മലയാളമാണ്. അതേസമയം, ഇതര സംസ്‌ഥാനങ്ങളിൽ നിന്നെത്തുന്ന പ്രത്യേക ക്ഷണിതാക്കൾ ഇംഗ്ളീഷ് ഭാഷയിലായിരിക്കും സംവദിക്കുന്നത്.

സംരംഭകർക്കും പ്രൊഫഷണലുകൾക്കും വീട്ടമ്മമാർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് ഉച്ചകോടി വിഭാവനം ചെയ്‌തിരിക്കുന്നത്. സാമ്പത്തിക ഭദ്രത, തൊഴിൽ മേഖലയിലെ എഐ (AI) സാധ്യതകൾ, സൈബർ സുരക്ഷ, വ്യക്‌തിഗത ആരോഗ്യം, സ്‌ത്രീകൾക്ക് തുടങ്ങാവുന്ന സംരംഭങ്ങൾ എന്നീ വിഷയങ്ങളിൽ വിദഗ്‌ധർ ക്ളാസുകൾ നയിക്കും.

ആധുനിക കാലത്തെ വെല്ലുവിളികളെ നേരിടാൻ സ്‌ത്രീകളെ പ്രാപ്‌തരാക്കുകയാണ് ഉച്ചകോടിയുടെ ലക്ഷ്യമെന്ന് ഉച്ചകോടിയുടെ സ്‌ഥാപകയും മുഖ്യ സംഘാടകയുമായ നിഷ കൃഷ്‌ണൻ പത്രകുറിപ്പിൽ പറഞ്ഞു.

ഉച്ചകോടിയുടെ നാലാമത് എഡിഷനാണ് 18ന് നടക്കുന്നത്. ഭക്ഷണം ഉൾപ്പടെ 940 രൂപ മാത്രമാണ് എൻട്രിഫീസ്‌. പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് ShePower.in എന്ന വെബ്സൈറ്റ് വഴി രജിസ്‌റ്റർ ചെയ്യാം. കൂടുതൽ വിവരങ്ങൾക്ക് 9400 8167 00.

MOST READ | മുനമ്പം വഖഫ് ഭൂമി തർക്കം; ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌ത്‌ സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE