കണ്ണൂർ: ഇരിട്ടി മാങ്കൂട്ടം ചുരത്തിൽ ടൂറിസ്‌റ്റ് ബസിന് തീപിടിച്ചു. ഇന്ന് രാവിലെ ആറുമണിയോടെയാണ് സംഭവം. ബസ് പൂർണമായി കത്തിനശിച്ചു. ആളപായം ഇല്ല. വിരാജ്പേട്ടയിൽ നിന്ന് ഇരിട്ടിയിലേക്ക് വരികയായിരുന്ന ബസിനാണ് തീപിടിച്ചത്. ബസിൽ യാത്രക്കാർ ഉണ്ടായിരുന്നില്ല.
ഡ്രൈവറും സഹായിയും മാത്രമാണ് ഉണ്ടായിരുന്നത്. പുക ഉയർന്നതോടെ ഇരുവരും പുറത്തേക്കിറങ്ങി. പിന്നാലെ തീ ആളിപ്പടരുകയായിരുന്നു. ഇരിട്ടിയിൽ നിന്ന് അഗ്‌നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകൾ എത്തി തീയണയ്‌ക്കൻ ശ്രമിച്ചെങ്കിലും ബസ് പൂർണമായി കത്തിനശിച്ചു.
ഇരിട്ടിയിൽ നിന്ന് വിരാജ്പേട്ടയിലേക്ക് തീർഥാടകരുമായി പോയ ബസ്, യാത്രക്കാരെ അവിടെ ഇറക്കി തിരികെ വരുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ചുരം റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു.
Most Read| തടാകത്തിന് മുകളിൽ ഒഴുകിനടന്ന് പാൻകേക്കുകൾ! അപൂർവ പ്രതിഭാസം





































