കോഴിക്കോട്: ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം. കണ്ണൂർ സ്വദേശി മർവാൻ, കോഴിക്കോട് കക്കോടി സ്വദേശി ജുബൈദ് എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സൗത്ത് ബീച്ച് പെട്രോൾ പമ്പിന് സമീപത്ത് ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് അപകടമുണ്ടായത്. ഇരുവശത്തുനിന്നും മുഖാമുഖം വന്ന ബൈക്കുകൾ അമിതവേഗതയിലാണ് എത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ബൈക്കുകൾ പരസ്പരം കൂട്ടിയിടിച്ച് തെറിക്കുകയായിരുന്നു.
Most Read| മരം നടന്നു നീങ്ങുമോ? ഈ പനകൾ നടക്കും, എവിടെയും അടങ്ങിയിരിക്കില്ല!





































