മുള്ളുകളുള്ള കാഠിന്യമേറിയ തൊലിയുള്ള കൈതച്ചക്ക മുറിച്ചെടുക്കുന്നത് പലർക്കും ബുദ്ധമുട്ടുള്ള കാര്യമാണ്. എന്നാലിതാ, പൈനാപ്പിൾ തൊലി ചെത്തി മുറിച്ചെടുക്കുന്നതിൽ ലോക റെക്കോർഡ് നേടിയിരിക്കുകയാണ് യുവതി.
സ്ളോവാക്യകാരിയായ ഡൊമിനിക് ഗസ്‌പറോവ എന്ന യുവതിയാണ് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത്. യുവതി അതിവേഗത്തിൽ കൈതച്ചക്ക മുറിക്കുന്ന വീഡിയോ ഗിന്നസ് വേൾഡ് റെക്കോർഡ്‌സിന്റെ ഔദ്യോഗിക ഇൻസ്‌റ്റഗ്രാം ഹാൻഡിൽ പങ്കുവെച്ചിട്ടുണ്ട്.
ഡൊമിനിക് വളരെ വേഗത്തിൽ കൈതച്ചക്കയുടെ തൊലി ചെത്തിക്കളയുന്നതും മാംസളമായ പഴം മുറിച്ചു ചെറിയ കഷ്‌ണങ്ങളാക്കുന്നതും വീഡിയോയിലുണ്ട്. 11.43 സെക്കൻഡിനുള്ളിലാണ് യുവതി ഇത്രയും ചെയ്‌തത് എന്നാണ് കൗതുമുണർത്തുന്നത്.
17.85 സെക്കൻഡ് എന്ന മുൻ റെക്കോർഡിനെയാണ് ഡൊമിനിക് ഗസ്‌പറോവ മറികടന്നത്. നിരവധിപ്പേരാണ് ഈ വീഡിയോക്ക് പ്രതികരണങ്ങളുമായി എത്തിയത്. ഇതുവരെ 9.5 മില്യണിലധികം കാഴ്‌ചക്കാരാണ് ഇൻസ്‌റ്റഗ്രാമിൽ വീഡിയോ കണ്ടത്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്






































