മൈസൂരു: ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് തീപിടിച്ചു. മൈസൂരുവിന് സമീപം നഞ്ചൻഗുഡിൽ വെച്ചാണ് തീപിടിച്ചത്. യാത്രക്കാരെ ഉടൻ പുറത്തിറക്കിയതിനാൽ ആർക്കും പരിക്കില്ല. ഇന്ന് പുലർച്ചെ രണ്ടുമണിക്കായിരുന്നു അപകടം.
40ലേറെ യാത്രക്കാരാണ് ബസിൽ ഉണ്ടായിരുന്നത്. ബസിന്റെ പിൻഭാഗത്താണ് ആദ്യം തീപടർന്നത്. പുക ഉയരുന്നത് പിന്നാലെ വന്ന വാഹനങ്ങളുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഉടൻ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കി. ബസ് പൂർണമായി കത്തിനശിച്ചു. യാത്രക്കാരുടെ കുറച്ച് ലഗേജുകൾ പുറത്തേക്ക് മാറ്റി. എന്നാൽ ചിലരുടെ ഫോൺ, പാസ്‌പോർട്ട് തുടങ്ങിയ പ്രധാനപ്പെട്ട പല രേഖകളും കത്തിനശിച്ചിട്ടുണ്ടെന്നാണ് വിവരം.
Most Read| പി. ഇന്ദിര കണ്ണൂർ കോർപറേഷൻ മേയറാകും; പ്രഖ്യാപിച്ച് കോൺഗ്രസ്







































