കോട്ടയം: ഗ്രാമ, ബ്ളോക്ക്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്‌ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ആരംഭിച്ചു. പ്രസിഡണ്ട് സ്‌ഥാനത്തേക്ക് രാവിലെ 10.30നും വൈസ് പ്രസിഡണ്ട് സ്‌ഥാനത്തേക്ക് ഉച്ചകഴിഞ്ഞ് 2.30നുമാണ് തിരഞ്ഞെടുപ്പ്. 941 പഞ്ചായത്തുകൾ, 152 ബ്ളോക്ക് പഞ്ചായത്തുകൾ, 14 ജില്ലാ പഞ്ചായത്തുകൾ എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
പലയിടത്തും അട്ടിമറി റിപ്പോർട് ചെയ്യുന്നുണ്ട്. ആലപ്പുഴ പുളിങ്കുന്ന് പഞ്ചായത്തിൽ കോൺഗ്രസ് അംഗം കൂറുമാറി. ആർക്കും വ്യക്‌തമായ ഭൂരിപക്ഷം ഇല്ലാത്ത ഇവിടെ പത്താം വാർഡിൽ നിന്ന് വിജയിച്ച കോൺഗ്രസ് അംഗം ഔസേപ്പച്ചൻ വെമ്പാടന്തറയാണ് കൂറുമാറിയത്. തൃശൂർ മറ്റത്തൂരിൽ കോൺഗ്രസ് മെമ്പർമാർ കൂട്ടമായി രാജിവെച്ചു.
തദ്ദേശ സ്‌ഥാപനങ്ങളിലെ സ്‌ഥിരസമിതി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി അഞ്ചുമുതൽ ഏഴുവരെ നടക്കും. രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് സ്‌ഥിരംസമിതി അധ്യക്ഷരെയും തിരഞ്ഞെടുക്കും. ഇത് സംബന്ധിച്ച് സംസ്‌ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദ്ദേശം പുറത്തിറക്കി.
Most Read| 8.28 കിലോ ഭാരം! ലോകത്തിലെ ഏറ്റവും ഭാരമേറിയ കൈതച്ചക്ക ഓസ്‌ട്രേലിയയിൽ







































