കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ എംഎൽഎ പിവി അൻവറിന് നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്. ബുധനാഴ്‌ച ചോദ്യം ചെയ്യലിന് കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. 2016 മുതൽ 2021 വരെ കാലയളവിൽ സ്വത്തിൽ 50 കോടി വർധനവ് ഉണ്ടായെന്നാണ് ഇഡി കണ്ടെത്തൽ.
വിജിലൻസ് എടുത്ത കേസിന്റെ തുടർച്ചയായാണ് ഇഡിയും കേസെടുത്തത്. ഫിനാൻഷ്യൽ കോർപറേഷൻ വായ്‌പാ തട്ടിപ്പിലാണ് ഇഡി അന്വേഷണം. ഒരേ വസ്‌തു വെച്ച് ഫിനാൻഷ്യൽ കോർപറേഷനിൽ നിന്നും വ്യത്യസ്‌ത വായ്‌പകൾ വാങ്ങിയെന്നാണ് കണ്ടെത്തൽ. നേരത്തെ, അൻവറിന്റെ സ്‌ഥാപനങ്ങളിൽ അടക്കം ആറിടത്ത് ഇഡി പരിശോധന നടത്തിയിരുന്നു.
പിവി അൻവറിന് ദുരൂഹ ബെനാമി സാമ്പത്തിക ഇടപാടുകളെന്നാണ് ഇഡിയുടെ കണ്ടെത്തൽ. പിഎംഎൽഎ വകുപ്പ് പ്രകാരമാണ് നടപടി. 2016ൽ 14.38 കോടി ആയിരുന്ന പിവി അൻവറിന്റെ ആസ്‌തി 2021ൽ 64.14 കോടിയായി വർധിച്ചു. അൻവറിന് പണം നൽകിയവരിലേക്കും അന്വേഷണം എത്തും. ആസ്‌തി വർധനവ് എങ്ങനെ എന്നതിന് പിവി അൻവറിന് കൃത്യമായ വിശദീകരണമില്ല.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി







































