യെലഹങ്കയിലെ ബുൾഡോസർ രാജ്; സൗജന്യമായി വീട് കൈമാറില്ലെന്ന് സിദ്ധരാമയ്യ

വീടിന് ഓരോരുത്തരും അഞ്ചുലക്ഷം രൂപ വീതം അടയ്‌ക്കണം.

By Senior Reporter, Malabar News
Siddaramaiah
Ajwa Travels

കർണാടക: യെലഹങ്കയിലെ ‘ബുൾഡോസർ രാജി’ലൂടെ കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സൗജന്യമായി വീട് കൈമാറില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. വീടിന് ഓരോരുത്തരും അഞ്ചുലക്ഷം രൂപ വീതം അടയ്‌ക്കണം. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും തമ്മിൽ നടത്തിയ കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷമാണ് പ്രഖ്യാപനം.

11.2 ലക്ഷം രൂപയുടെ വീട് അഞ്ചുലക്ഷം രൂപയ്‌ക്ക്‌ നൽകുമെന്നാണ് കർണാടക സർക്കാർ വിശദമാക്കുന്നത്. ജനുവരി ഒന്നിന് വീട് കൈമാറുമെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. അർഹരായവരെ കണ്ടെത്താൻ എംഎൽഎയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കും. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് ഭക്ഷണവും വെള്ളവും ഉറപ്പാക്കും. നിലവിൽ താമസിച്ചിരുന്ന ഇടം നൽകാനാകില്ലെന്നും സിദ്ധരാമയ്യ വിശദമാക്കി.

ഡികെ ശിവകുമാർ ഇന്ന് സ്‌ഥലം സന്ദർശിച്ച് പ്രദേശവാസികളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിരുന്നു. ശനിയാഴ്‌ചയാണ്‌ കർണാടകയിലെ യെലഹങ്കയ്‌ക്കടുത്തുള്ള കൊഗിലു ഗ്രാമത്തിൽ കൈയ്യേറ്റം ആരോപിച്ച് 400ഓളം വീടുകൾ അധികൃതർ പൊളിച്ചുമാറ്റിയത്. ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി ഉദ്യോഗസ്‌ഥരാണ് (ജിബിഎ) പോലീസ് സംരക്ഷണത്തോടെ ഫക്കീർ കോളനിയിലും വസീം ലേഔട്ടിലും വീടുകൾ പൊളിച്ചുമാറ്റിയത്.

ഉർദു ഗവൺമെന്റ് സ്‌കൂളിന് സമീപമുള്ള കുളത്തോട് ചേർന്നുള്ള ഭൂമിയാണ് താമസക്കാർ കൈയ്യേറിയതെന്ന് ജിബിഎ ഉദ്യോഗസ്‌ഥർ ആരോപിച്ചത്. പുലർച്ചെ നാലുമണിയോടെ ആരംഭിച്ച പൊളിക്കൽ യജ്‌ഞത്തിൽ 350ലധികം കുടുംബങ്ങൾ ഭവനരഹിതരായിരുന്നു.

Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE