കോഴിക്കോട്: പുതുവൽസര ദിനത്തോടനുബന്ധിച്ച് താമരശ്ശേരി ചുരത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി പോലീസ്. ആഘോഷങ്ങളുടെ ഭാഗമായി ചുരത്തിൽ ഉണ്ടാകാറുള്ള വൻ തിരക്കും ഗതാഗതക്കുരുക്കും നിയന്ത്രിക്കുകയാണ് ലക്ഷ്യം.
ബുധനാഴ്ച വൈകീട്ട് ഏഴുമണിമുതൽ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ചുരം മേഖലയിലെ തട്ടുകടകൾ വൈകീട്ട് മുതൽ അടയ്ക്കണമെന്ന് പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. കൂടാതെ, ആളുകൾ കൂട്ടം കൂടാനോ വാഹനങ്ങൾ അനാവശ്യമായി പാർക്ക് ചെയ്യാനോ പാടുള്ളതല്ലെന്നും നിർദ്ദേശമുണ്ട്.
കാഴ്ചകൾ കാണുന്നതിനായി ചുരത്തിലെ വളവുകളിലും വശങ്ങളിലും ആളുകൾ തടിച്ചുകൂടുന്നതും വാഹനങ്ങൾ നിർത്തുന്നതും പൂർണമായും നിരോധിച്ചിട്ടുണ്ട്. മുൻവർഷങ്ങളിൽ ഈ സമയത്ത് ചുരത്തിൽ വലിയ രീതിയിലുള്ള തിരക്കും പ്രശ്നങ്ങളും ഉണ്ടായിട്ടുള്ള പശ്ചാത്തലത്തിലാണ് ഈ തീരുമാനം. സുരക്ഷ മുൻനിർത്തി ഏർപ്പെടുത്തിയിട്ടുള്ള നിർദ്ദേശങ്ങൾ പൊതുജനങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്





































