കോട്ടയം: റെയിൽവേയുടെ പുതിയ സമയക്രമം നാളെമുതൽ പ്രാബല്യത്തിലാകും. 65 തീവണ്ടികളുടെ വേഗം കൂടും. ബെംഗളൂരു-എറണാകുളം ഇന്റർസിറ്റി വൈകീട്ട് 4.55ന് പകരം 5.05ന് എറണാകുളത്ത് എത്തും.
തിരുവനന്തപുരം- സിക്കന്ദരാബാദ് ശബരി എക്‌സ്‌പ്രസ് 30 മിനിറ്റ് നേരത്തെ രാവിലെ 10.40ന് എറണാകുളം ടൗണിലെത്തും. തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന സമയത്തിൽ മാറ്റമില്ല. ചെങ്കോട്ട വഴിയുള്ള കൊല്ലം- ചെന്നൈ എക്‌സ്‌പ്രസ് ഒന്നര മണിക്കൂർ നേരത്തെ രാവിലെ 6.05ന് ചെന്നൈ താംബരത്ത് എത്തും.
ന്യൂഡെൽഹി-തിരുവനന്തപുരം കേരള എക്‌സ്‌പ്രസ് 20 മിനിറ്റ് നേരത്തെ വൈകീട്ട് 4.30ന് എറണാകുളം ടൗണിലെത്തും. ഇടസ്‌റ്റേഷനുകളിലെ സമയങ്ങളിൽ ചെറിയ വ്യത്യാസമുണ്ടെങ്കിലും തിരുവനന്തപുരത്ത് എത്തുന്ന സമയത്തിൽ മാറ്റമില്ല.
വൈഷ്‌ണോദേവി കട്ര- കന്യാകുമാരി ഹിമസാഗർ വീക്‌ലി എക്‌സ്‌പ്രസ് രാത്രി 8.25ന് പകരം 7.25ന് തിരുവനന്തപുരത്ത് എത്തും. മറ്റു സ്‌റ്റേഷനുകളിലെ സമയത്തിലും മാറ്റമുണ്ട്. ചെന്നൈ- ഗുരുവായൂർ എക്‌സ്‌പ്രസ് രാവിലെ 10.20ന് പകരം 10.40ന് ചെന്നൈ എഗ്‌മോറിൽ നിന്ന് പുറപ്പെടും.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി






































