പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന മാർച്ചിൽ പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടാവുകയും നഗരത്തിൽ ഗതാഗതം തടസപ്പെടുത്തുകയും ചെയ്‌തു.
മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അടക്കമുള്ളവരിലേക്ക് അന്വേഷണം എത്തണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്. ഡിസിസി ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം തുടക്കത്തിൽ സമാധാനപരമായിരുന്നു. എന്നാൽ, അവസാനഘട്ടത്തിൽ സംഘർഷ ഭരിതമായി.
പത്തനംതിട്ട സെൻട്രൽ ജങ്ഷനിൽ എത്തിയ പ്രവർത്തകർ പോലീസ് സ്‌ഥാപിച്ചിരുന്ന ബാരിക്കേഡുകൾ മറിച്ചിടാൻ ശ്രമിച്ചു. തുടർന്ന് പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ നഗരത്തിൽ ഗതാഗതം പൂർണമായും തടസപ്പെട്ടു. സംഘർഷത്തിനിടയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഒരു പോലീസുകാരൻ മദ്യപിച്ചിട്ടുണ്ടെന്ന ഗുരുതരമായ ആരോപണം യൂത്ത് കോൺഗ്രസ് നേതാക്കൾ ഉന്നയിച്ചു.
Most Read| ‘പ്രതിഷേധക്കാരെ വെടിവച്ചാൽ യുഎസ് ഇടപെടും’; ഇറാന് മുന്നറിയിപ്പുമായി ട്രംപ്








































