വാഷിങ്ടൻ: ഗ്രീൻലൻഡ് പിടിച്ചെടുക്കുമെന്ന യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പിനെതിരെ ഏഴ് യൂറോപ്യൻ രാജ്യങ്ങൾ രംഗത്ത്. യുകെ, ഫ്രാൻസ്, സ്‌പെയിൻ, ഇറ്റലി, ജർമനി, പോളണ്ട്, ഡെൻമാർക്ക് എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് ഗ്രീലൻഡിന് വേണ്ടി ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റേ ഫ്രഡ്‌റിക്‌സിനെ പിന്തുണച്ച് പ്രസ്‌താവന ഇറക്കിയത്.
ഗ്രീൻലൻഡ് പിടിച്ചെടുക്കാൻ ട്രംപിന് ഒരധികാരവും ഇല്ലെന്നായിരുന്നു മെറ്റേ ഫ്രഡ്‌റിക്‌സിന്റെ പ്രസ്‌താവന. യുഎസിന്റെ ഏത് ആക്രമണവും നാറ്റോയുടെ അന്ത്യത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ”ഗ്രീൻലൻഡ് അവിടുത്തെ ജനങ്ങളുടേതാണ്, ഡെൻമാർക്കിനും ഗ്രീൻലൻഡിനും മാത്രമേ അവരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കാൻ കഴിയൂ”- രാജ്യങ്ങൾ സംയുക്‌ത പ്രസ്‌താവനയിൽ പറഞ്ഞു.
നാറ്റോ സഖ്യരാജ്യമായ ഡെൻമാർക്കിന്റെ അധീനതയിലുള്ള സ്വയംഭരണ പ്രദേശവും ലോകത്തെ ഏറ്റവും വലിയ ദ്വീപുമാണ് ഗ്രീലൻഡ്. വെനസ്വേലയിലെ കടന്നുകയറ്റത്തിന് പിന്നാലെയാണ് ഗ്രീലൻഡ് പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയത്. ദേശീയ സുരക്ഷയ്‌ക്ക് മുൻഗണന നൽകിയാണ് ഇതിനെ യുഎസ് സ്വന്തമാക്കാൻ ഒരുങ്ങുന്നതെന്നാണ് വൈറ്റ് ഹൗസിന്റെ വാദം.
യുഎസ്, യൂറോപ്പ്, റഷ്യ എന്നിവയ്‌ക്ക് ഇടയിലുള്ള തന്ത്രപ്രധാനമായ 836,000 ചതുരശ്ര വിസ്‌തീർണമുള്ള ദ്വീപാണ് ഗ്രീൻലൻഡ്. ധാരാളം പ്രകൃതിവിഭവങ്ങളുള്ള ഈ ദ്വീപ് ട്രംപ് വളരെക്കാലമായി കണ്ണുവെച്ചിട്ടുണ്ട്. എണ്ണ, വാതക, അപൂർവ ധാതുക്കൾ എന്നിവയുൾപ്പടെയുള്ള പ്രകൃതിവിഭവങ്ങളുടെ സമ്പന്നമായ നിക്ഷേപം ഗ്രീൻലൻഡിനെ കൂടുതൽ തന്ത്രപ്രധാനമാക്കുന്നു.
2004ലെ തിരഞ്ഞെഉടുപ്പിൽ വിജയിച്ചതിന് തൊട്ടുപിന്നാലെ, ഗ്രീൻലൻഡ് വാങ്ങാനുള്ള തന്റെ മുൻകാല ഓഫർ ട്രംപ് വീണ്ടും ഉയർത്തിക്കൊണ്ടു വന്നിരുന്നു. ഒരുവർഷം മുൻപ് ട്രംപ് നടത്തിയ വാർത്താ സമ്മേളനത്തിൽ ഗ്രീൻലൻഡിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ സൈനിക നടപടിക്കുള്ള സാധ്യത തള്ളിക്കളഞ്ഞിരുന്നില്ല. കഴിഞ്ഞ മാർച്ചിലും ട്രംപ് ഗ്രീൻലൻഡിനെ സ്വന്തമാക്കുമെന്ന് ഭീഷണി മുഴക്കിയിരുന്നു.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്








































