നിയമസഭാ തിരഞ്ഞെടുപ്പ്; നിരീക്ഷകരെ നിയോഗിച്ച് എഐസിസി, മുന്നിൽ യുവനിര

സച്ചിൻ പൈലറ്റ്, കനയ്യ കുമാർ, ഇമ്രാൻ പ്രതാപ് ഗഡി, കെജെ ജോർജ് എന്നിവരടങ്ങുന്ന സംഘത്തെയാണ് കേരളത്തിൽ ഹൈക്കമാൻഡ് നിയോഗിച്ചിരിക്കുന്നത്.

By Senior Reporter, Malabar News
AICC
Representational Image
Ajwa Travels

ന്യൂഡെൽഹി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണം തിരിച്ചുപിടിക്കാൻ തന്ത്രങ്ങളുമായി കോൺഗ്രസ്. ഇതിന്റെ ഭാഗമായി കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി എഐസിസി പ്രത്യേക നിരീക്ഷകരെ നിയോഗിച്ചു.

സച്ചിൻ പൈലറ്റ്, കനയ്യ കുമാർ, ഇമ്രാൻ പ്രതാപ് ഗഡി, കെജെ ജോർജ് എന്നിവരടങ്ങുന്ന സംഘത്തെയാണ് കേരളത്തിൽ ഹൈക്കമാൻഡ് നിയോഗിച്ചിരിക്കുന്നത്. നിരീക്ഷക നിരയിൽ മുതിർന്ന നേതാവ് കെജെ ജോർജ് ഒഴികെയുള്ളവർ ദേശീയ തലത്തിൽ ശ്രദ്ധേയരായ യുവനേതാക്കളാണെന്നത് ശ്രദ്ധേയമാണ്. കേരളത്തിലെ തിരഞ്ഞെടുപ്പ് ഗോദയിൽ യുവത്വത്തിന്റെ ആവേശം നിറയ്‌ക്കാനാണ് എഐസിസി ലക്ഷ്യമിടുന്നത്.

അതേസമയം, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ അസമിലെ നിരീക്ഷകനായും നിയോഗിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ 100 സീറ്റുകൾ നേടുക എന്ന ലക്ഷ്യത്തോടെ വയനാട്ടിൽ ആരംഭിച്ച കോൺഗ്രസ് നേതൃക്യാമ്പ് ‘ലക്ഷ്യ’യ്‌ക്ക് ആവേശകരമായ തുടക്കം ലഭിച്ചിരുന്നു. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ക്യാമ്പ് ഉൽഘാടനം ചെയ്‌തത്‌.

പ്രതിപക്ഷ നേതാവ് വിഡി സതീശൻ അവതരിപ്പിക്കുന്ന ഈ പ്ളാൻ പ്രകാരം തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ രണ്ട് ഘട്ടങ്ങളായി തിരിക്കും. രണ്ട് ഘട്ടങ്ങളിലായി സ്‌ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് ആലോചന. ജയസാധ്യത മാത്രം മാനദണ്ഡമാക്കി സ്‌ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് ആലോചന.

ജയസാധ്യത മാത്രം മാനദണ്ഡമാക്കി സ്‌ഥാനാർഥികളെ നിശ്‌ചയിക്കാൻ പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്‌ഞൻ സുനിൽ കനഗോലുവും ക്യാമ്പിൽ പങ്കെടുക്കുന്നുണ്ട്. ക്യാമ്പിൽ നേതാക്കളെ മൂന്ന് മേഖലകളായി തിരിച്ച് ഗ്രൂപ്പ് ചർച്ചകളും ആരംഭിച്ചു.

Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE