ടെഹ്റാൻ: വ്യോമാതിർത്തി അടച്ച് ഇറാൻ. യുഎസ് ആക്രമണം നടത്തുമെന്ന് അഭ്യൂഹങ്ങൾ ശക്തമായിരിക്കെ, ഇന്ന് പുലർച്ചെയാണ് ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചത്. ഇതുമൂലം ഒട്ടേറെ വിമാന സർവീസുകൾ തടസപ്പെട്ടു.
ഇന്ത്യയിൽ നിന്നും യുഎസിലേക്കുള്ള മൂന്ന് വിമാന സർവീസുകൾ എയർ ഇന്ത്യ റദ്ദാക്കി. യൂറോപ്പിലേക്കുള്ള വിമാന സർവീസുകളും വൈകിയേക്കും. ഇൻഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങി പ്രധാന വിമാന കമ്പനികളെല്ലാം സർവീസുകൾ വഴിതിരിച്ചു വിടുകയാണ്.
ഇന്ന് പുലർച്ചെ 3.45ഓടെയാണ് തങ്ങളുടെ വ്യോമാതിർത്തികൾ അടയ്ക്കുന്നതായി ഇറാൻ അറിയിപ്പ് നൽകിയത്. എന്നാൽ. 7.30ഓടെ വ്യോമാതിർത്തി വീണ്ടും തുറന്നു. രാവിലെ 5.30ഓടെയാണ് എയർ ഇന്ത്യ സർവീസുകൾ തടസപ്പെടുന്നതിനെ കുറിച്ച് എക്സിൽ പോസ്റ്റ് ചെയ്തത്.
ഇറാനിലെ വ്യോമാതിർത്തിയ അടച്ചുപൂട്ടൽ, യാത്രക്കാരുടെ സുരക്ഷ ക്കണക്കിലെടുത്ത്, മേഖലയ്ക്ക് മുകളിലൂടെ പറക്കുന്ന എയർ ഇന്ത്യ വിമാനങ്ങൾ ഇപ്പോൾ ബദൽ പാതകൾ ഉപയോഗിക്കുന്നുവെന്നും, ഇത് കാലതാമസത്തിന് കാരണമായേക്കാമെന്നും, റൂട്ട് മാറ്റാൻ കഴിയാത്ത ചില വിമാനങ്ങൾ റദ്ദാക്കുന്നു എന്നുമായിരുന്നു എയർ ഇന്ത്യ ട്വീറ്റ് ചെയ്തത്.
Most Read| പ്രതിസന്ധികളിൽ തളർന്ന് പോകാതെ സുനിത, ജൻമ നാട്ടിലെ ആദ്യ വനിതാ പോലീസ്







































