ന്യൂഡെൽഹി: പശ്‌ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്‌ചാത്തലത്തിൽ, ഇസ്രയേലിലെ ഇന്ത്യൻ പൗരൻമാർ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര സർക്കാർ. ഇസ്രയേൽ സർക്കാരിന്റെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഇസ്രയേലിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും കേന്ദ്ര സർക്കാർ വ്യക്‌തമാക്കി.
ഇറാനിലെ പ്രക്ഷോഭങ്ങളുടെ സാഹചര്യത്തിലാണ് കേന്ദ്ര നടപടി. ഇറാനെ ആക്രമിക്കാൻ യുഎസ് തയ്യാറെടുക്കുകയാണെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ആക്രമണമുണ്ടായാൽ, യുഎസ് സൈനിക താവളങ്ങളുള്ള അയൽരാജ്യങ്ങൾ ആക്രമിക്കുമെന്ന് ഇറാനും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതോടെ, ഇറാന്റെ ആക്രമണം ഉണ്ടായേക്കാമെന്ന കണക്കുകൂട്ടലിൽ ഇസ്രയേൽ സുരക്ഷ ശക്‌തമാക്കിയിരുന്നു.
അതേസമയം, ഇറാനെ ഉടൻ ആക്രമിക്കില്ലെന്നാണ് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നൽകുന്ന സൂചന. ഇറാനിൽ പ്രക്ഷോഭകരെ കൊന്നൊടുക്കുന്നത് കുറഞ്ഞുവെന്നും തൂക്കിലേറ്റൽ നിർത്തിവെച്ചെന്നും വിവരം ലഭിച്ചതായി ട്രംപ് വ്യക്‌തമാക്കി. രാജ്യവ്യാപകമായ പ്രക്ഷോഭത്തിന്റെ ശക്‌തി കുറഞ്ഞുവെന്നും തിങ്കളാഴ്‌ചയ്‌ക്ക് ശേഷം നഗരങ്ങളിൽ പ്രതിഷേധ റാലികൾ നടന്നിട്ടില്ലെന്നുമാണ് വിവരം.
Most Read| സ്വർണമടങ്ങിയ ബാഗ് ഉടമക്ക് തിരിച്ചു നൽകി; പത്‌മയുടെ സത്യസന്ധതയ്‌ക്ക് മുഖ്യമന്ത്രിയുടെ സമ്മാനം





































