തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഈമാസം 23ന് തിരുവനന്തപുരത്ത് എത്തും. രണ്ടു മണിക്കൂർ സമയം മാത്രമാണ് അദ്ദേഹം തലസ്‌ഥാനത്ത് ചിലവഴിക്കുക. കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്തെ ഒരേ വേദിയിൽ റെയിൽവേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ട് പരിപാടികളിലാണ് പ്രധാനമന്ത്രി പങ്കെടുക്കുക.
രാവിലെ 10.30ന് പ്രധാനമന്ത്രി എത്തുമെന്നാണ് വിവരം. തുടർന്ന് 10.45 മുതൽ 11.20 വരെയാണ് റെയിൽവേയുടെ പരിപാടി. നാല് ട്രെയിനുകളുടെയും വിവിധ റെയിൽവേ പദ്ധതികളുടെയും ഉൽഘാടനം അദ്ദേഹം നിർവഹിക്കും. പിന്നാലെ അതേ വേദിയിൽ തന്നെയാണ് ബിജെപി സംഘടിപ്പിക്കുന്ന പരിപാടിയും.
ബിജെപി ആദ്യമായി ഭരണം നേടിയ തിരുവനന്തപുരം കോർപറേഷന് വേണ്ടിയുള്ള തലസ്‌ഥാന വികസന പദ്ധതി പ്രഖ്യാപനം പ്രധാനമന്ത്രി ഈ ചടങ്ങിൽ നടത്തും. 12.40ന് അദ്ദേഹം ചെന്നൈയിലേക്ക് പോകും. ഫെബ്രുവരിയിൽ റെയിൽവേയുടെ ഉൾപ്പടെ പരിപാടികൾക്കായി പ്രധാനമന്ത്രി വീണ്ടും തിരുവനന്തപുരത്ത് എത്തുമെന്നും വിവരമുണ്ട്.
Most Read| ‘രാജ്യദ്രോഹികളെ മുന്നോട്ട് പോകാൻ പ്രേരിപ്പിച്ചു, സൈനികമായി പിന്തുണച്ചു, ട്രംപ് ഒരു ക്രിമിനൽ’







































