ആലപ്പുഴ: ഇന്നത്തെ കാലഘട്ടത്തിൽ എല്ലാവരും ഐക്യത്തിന്റെ പാതയിൽ സഞ്ചരിക്കുകയാണെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നായാടി മുതൽ നമ്പൂതിരി വരെയുള്ള കൂട്ടായ്‌മ അനിവാര്യമാണ്. ഹിന്ദുവിഭാഗം ഭിന്നിച്ചു നിൽക്കുന്നത് കാലഘട്ടത്തിന് അനുയോജ്യമല്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
”ഞങ്ങളെ എൻഎസ്എസുമായി തെറ്റിച്ചത് ലീഗ് നേതൃത്വമാണ്. യോജിക്കാൻ പാടില്ലെന്ന് പറഞ്ഞ് ഞങ്ങളെ അകറ്റിയതും ഈ പണിയെല്ലാം ചെയ്‌തതും ലീഗാണ്. അവഗണനകൾ മാത്രമാണ് യുഡിഎഫ് ഭരണത്തിൽ നേരിട്ടത്. ഞാനൊരു മുസ്‌ലിം വിരോധിയല്ല. മലപ്പുറത്തെ സംസാരത്തെ വക്രീകരിച്ചു എന്നെ വർഗീയവാദിയാക്കി.
ഞാൻ മുസ്‌ലിം സമുദായത്തെ സഹോദരതുല്യം സ്‌നേഹിക്കുന്നു. മുസ്‌ലിം ലീഗിന്റെ വർഗീയ സ്വഭാവത്തെയാണ് എതിർക്കുന്നത്. എൽഡിഎഫ് വന്നശേഷം ഇവിടെയൊരു മാറാട് കലാപം ഉണ്ടായിട്ടില്ല. ഇന്നലെ പൂത്ത തകരയാണ് സതീശൻ. അദ്ദേഹത്തെ പരസ്യമായി താക്കീത് ചെയ്‌താണ് കാന്തപുരം സംസാരിച്ചത്.
മുതിർന്ന നേതാക്കൾ കോൺഗ്രസിലുണ്ടല്ലോ. എകെ ആന്റണിയും രമേശ് ചെന്നിത്തലയും കെസി വേണുഗോപാലും ഉണ്ടല്ലോ. വെള്ളാപ്പള്ളി നടേശൻ വർഗീയവാദിയാണെന്ന് അവർ പറഞ്ഞാൽ ഞാൻ അംഗീകരിക്കാം. സതീശൻ ജനിക്കും മുൻപ് എന്റെ അച്ഛൻ എന്റെ സഹോദരിക്ക് ഇംഗ്ളണ്ടിൽ നിന്നാണ് കാർ വാങ്ങിക്കൊടുത്തത്.
ഈ പറയുന്ന ആളിന് രാഷ്‌ട്രീയത്തിൽ വരും മുൻപ് എന്ത് ആസ്‌ഥിയുണ്ടായിരുന്നു? ഈഴവർക്ക് എതിരെയാണ് എന്നും സംസാരിക്കുന്നത്. ഈ മാന്യന്റെ ഉപ്പാപ്പ വിചാരിച്ചാലും നടക്കില്ല. എസ്എൻഡിപിയെ പിളർത്താൻ ശ്രമിച്ചവരൊക്കെ സ്വയം നശിച്ചിട്ടേയുള്ളൂ. എൻഎസ്എസും എസ്എൻഡിപിയും യോജിച്ചാൽ ഈ രാജ്യത്ത് സൂനാമി സംഭവിക്കുമോ? യോജിക്കേണ്ടവർ യോജിച്ചേ തീരൂ.
സമൂഹം രണ്ടു കൈയും നീട്ടി സ്വീകരിക്കുന്ന അവസ്‌ഥയിലേക്ക് അത് എത്തി. ഞങ്ങളുടെ ദൗത്യം അതാണ്. യഥാർഥ വർഗീയവാദികളെ കൂടെ നിർത്തിയിട്ട് ഞങ്ങളെ വർഗീയവാദിയാക്കുകയാണ്. യുഎഡിഎഫിന് ഞങ്ങളാരും എതിരല്ല. കോൺഗ്രസിന് കേരളത്തിൽ പ്രസക്‌തി ഇല്ലാതെ പോയതിന് ഞാനല്ല കാരണക്കാരൻ. ലീഗ് പറയുന്നത് അനുസരിച്ച് ചാടികളിക്കുന്ന പ്രസ്‌ഥാനമാണ് പറയുന്നത് അനുസരിച്ച് ചാടിക്കളിക്കുന്ന പ്രസ്‌ഥാനമാണ് കോൺഗ്രസ്”- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Most Read| ശവസംസ്‌കാര ചടങ്ങിനിടെ 103 വയസുകാരിയുടെ തിരിച്ചുവരവ്; കേക്ക് മുറിച്ച് ആഘോഷിച്ച് ബന്ധുക്കൾ







































