തൃശൂർ: 64ആംമത് സംസ്‌ഥാന സ്‌കൂൾ കലോൽസവത്തിന് ആവേശകരമായ കൊടിയിറക്കം. അഞ്ചുനാൾ നീണ്ട പോരാട്ടത്തിനൊടുവിൽ കണ്ണൂർ സ്വർണക്കപ്പിൽ മുത്തമിട്ടു. 1023 പോയിന്റ് നേടിയാണ് കണ്ണൂരിന്റെ വിജയം. അവസാന ദിവസവും ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്.
ഫോട്ടോ ഫിനിഷിലേക്ക് എത്തിയ മൽസരത്തിൽ അഞ്ച് പോയിന്റിനാണ് ആതിഥേയരായ തൃശൂരിന് സ്വർണക്കപ്പ് നഷ്‌ടമായത്. 1018 പോയിന്റോടെ തൃശൂരാണ് രണ്ടാം സ്‌ഥാനത്ത്. മൂന്നാം സ്‌ഥാനത്തെത്തിയ കോഴിക്കോട് 1016 പോയിന്റ് സ്വന്തമാക്കി.
സമാപന സമ്മേളനം ഉൽഘാടനം ചെയ്‌ത പ്രതിപക്ഷ നേതാവ് വിഡി സതീശൻ, നടൻ മോഹൻലാൽ, മന്ത്രിമാരായ വി. ശിവൻകുട്ടി, കെ. രാജൻ, ആർ. ബിന്ദു, സ്‌പീക്കർ എഎൻ ഷംസീർ തുടങ്ങിയവരെല്ലാം ചേർന്നാണ് കണ്ണൂരിന് കലാകിരീടം സമ്മാനിച്ചത്. കലോൽസവം മൽസരമല്ലെന്നും ഉൽസവമാണെന്നും ജയപരാജയങ്ങൾക്ക് അപ്പുറം മുന്നിലുള്ള അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്തി മുന്നേറണമെന്നും മോഹൻലാൽ പറഞ്ഞു.
Most Read| ചുഴലിക്കാറ്റിൽ കാണാതായി; 443 ദിവസങ്ങൾക്ക് ശേഷം ഉടമയ്‌ക്കരികിൽ ഗാബി






































