തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച മൂന്ന് പുതിയ അമൃത് ഭാരത് ട്രെയിനുകളുടെ ഉൽഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. 23ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ വെച്ചാണ് ഉൽഘാടനം. ട്രെയിനുകളുടെ സമയക്രമം തയ്യാറായി.
തിരുവനന്തപുരം- താംബരം അമൃത് ഭാരത് (നാഗർകോവിൽ, മധുര വഴി)– താംബരത്ത് നിന്ന് ബുധനാഴ്‌ചകളിൽ വൈകീട്ട് 5.30ന് പുറപ്പെടും. വ്യാഴാഴ്‌ചകളിൽ രാവിലെ എട്ടിന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിൻ വ്യാഴാഴ്‌ചകളിൽ രാവിലെ 10.40ന് പുറപ്പെട്ട് രാത്രി 11.45ന് താംബരത്ത് എത്തും.
ചെർലാപ്പള്ളി (ഹൈദരാബാദ്)- തിരുവനന്തപുരം നോർത്ത് അമൃത് ഭാരത്– ചൊവ്വാഴ്‌ചകളിൽ രാവിലെ 7.15ന് പുറപ്പെട്ട് ബുധനാഴ്‌ച ഉച്ചയ്‌ക്ക് 2.45ന് തിരുവനന്തപുരത്ത് എത്തും. മടക്ക ട്രെയിൻ ബുധനാഴ്‌ചകളിൽ വൈകീട്ട് 5.30ന് പുറപ്പെട്ട് വ്യാഴാഴ്‌ചകളിൽ രാത്രി 11.30ന് ചെർലാപ്പള്ളിയിൽ എത്തും. കോട്ടയം വഴിയാണ് സർവീസ്.
നാഗർകോവിൽ-മംഗളൂരു ജങ്ഷൻ അമൃത് ഭാരത്– ചൊവ്വാഴ്‌ചകളിൽ ഉച്ചയ്‌ക്ക് 11.30ന് പുറപ്പെട്ട് ബുധനാഴ്‌ച പുലർച്ചെ അഞ്ചിന് മംഗളൂരുവിലെത്തും. മടക്ക ട്രെയിൻ ബുധനാഴ്‌ച രാവിലെ എട്ടിന് പുറപ്പെട്ട് രാത്രി 10.05ന് നാഗർകോവിലിൽ എത്തും. തിരുവനന്തപുരം, കോട്ടയം വഴിയാണ് സർവീസ്.
Most Read| 4.25 കിലോഗ്രാം ഭാരം, ലോകത്തെ ഏറ്റവും വലിയ മാങ്ങ ലാറ്റിനമേരിക്കയിൽ!





































