വിലക്ക് ലംഘിച്ച് മകരവിളക്ക് ദിവസം സന്നിധാനത്ത് ഷൂട്ടിങ്; അന്വേഷണം

നരിവേട്ട എന്ന സിനിമയുടെ സംവിധായകൻ അനുരാജ് മനോഹറിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങാണ് മകരവിളക്ക് ദിവസം നടന്നത്.

By Senior Reporter, Malabar News
Makaravilak Festival; Additional police deployment to ensure security
Rep. Image
Ajwa Travels

തിരുവനന്തപുരം: വിലക്ക് ലംഘിച്ച് മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമാ ചിത്രീകരണമെന്ന് പരാതി. നരിവേട്ട എന്ന സിനിമയുടെ സംവിധായകൻ അനുരാജ് മനോഹറിന്റെ പുതിയ സിനിമയുടെ ഷൂട്ടിങ്ങാണ് മകരവിളക്ക് ദിവസം നടന്നത്. സംഭവം അന്വേഷിക്കാൻ ദേവസ്വം വിജിലൻസ് എസ്‌പിക്ക് ബോർഡ് പ്രസിഡണ്ട് കെ. ജയകുമാർ നിർദ്ദേശം നൽകി.

റിപ്പോർട് ലഭിച്ച ശേഷം നടപടി ഉണ്ടാകുമെന്ന് ജയകുമാർ പ്രതികരിച്ചു. മകരവിളക്ക് ഷൂട്ട് ചെയ്യാൻ അനുമതി തേടിയപ്പോൾ നിഷേധിച്ചിരുന്നുവെന്നും ഷൂട്ടിങ് നടന്നുവെന്ന് തനിക്ക് പരാതി കിട്ടിയെന്നും ജയകുമാർ സ്‌ഥിരീകരിച്ചു. എന്നാൽ, ഷൂട്ടിങ് നടന്നത് പമ്പയിലാണെന്ന് സംവിധായകൻ അനുരാജ് പറഞ്ഞു.

സന്നിധാനത്ത് മാദ്ധ്യമ പ്രവർത്തകർ നിൽക്കുന്ന സ്‌ഥലത്താണ്‌ അനുമതി തേടിയത്. പമ്പ പശ്‌ചാത്തലമായ സിനിമയാണ്. ദേവസ്വം ബോർഡ് അധ്യക്ഷൻ അനുമതി നിഷേധിച്ചു എന്നത് ശരിയാണ്. പിന്നീട് എഡിജിപി എസ്. ശ്രീജിത്തിനെ സന്നിധാനത്ത് വെച്ച് കണ്ടു. ഇദ്ദേഹമാണ് പമ്പയിൽ ഷൂട്ട് ചെയ്യാൻ പറഞ്ഞതെന്നും അന്വേഷണം നടക്കട്ടെയെന്നുമാണ് അനുരാജിന്റെ പ്രതികരണം.

Most Read| ഭിക്ഷയെടുത്ത് സമ്പാദിച്ചത് കോടികൾ; ഇൻഡോറിലെ ധനികനായ യാചകൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE