വയനാട്: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്‌പാ കുടിശികകൾ സംസ്‌ഥാന സർക്കാർ ഏറ്റെടുക്കും. മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനം കൈക്കൊണ്ടത്. കടം സർക്കാർ ഏറ്റെടുക്കുമെന്നും തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് നൽകുമെന്നും റവന്യൂ മന്ത്രി കെ. രാജൻ വ്യക്‌തമാക്കി.
കേന്ദ്രം മനുഷ്യത്വപരമല്ലാത്ത സമീപനമാണ് സ്വീകരിച്ചത്. കേന്ദ്ര നടപടി കേരളത്തോടുള്ള പക പോക്കലാണ്. തിരഞ്ഞെടുപ്പിന് മുൻപേ നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.
ദുരന്തബാധിതരായ 555 ഗുണഭോക്‌താക്കൾ വിവിധ ധനകാര്യ സ്‌ഥാപനങ്ങളിൽ നിന്നായി എടുത്ത 1620 വായ്‌പകളിലെ കുടിശികയായ 18,75,69,037,90 കോടി രൂപയാണ് സർക്കാർ ഇത്തരത്തിൽ അടച്ചുതീർക്കുക.
ഈ ബാധ്യത മുഴുവനായി സർക്കാർ ഏറ്റെടുക്കുന്നതിലൂടെ ദുരന്തം തകർത്തെറിഞ്ഞ കുടുംബങ്ങൾക്ക് വലിയൊരു ആശ്വാസം നൽകാനാണ് ലക്ഷ്യമിടുന്നത്. കേരള ബാങ്ക് എഴുതിത്തള്ളിയ 93 ലക്ഷം രൂപ ബാങ്കിന് സർക്കാർ തിരിച്ചുനൽകും.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക





































