തിരുവനന്തപുരം: എസ്ഐആറിൽ പേര് ചേർക്കാനും ഒഴിവാക്കാനും ഉൾപ്പടെ അപേക്ഷ സമർപ്പിക്കാനുള്ള സമയം ഇന്ന് തീരും. സുപ്രീം കോടതി നിർദ്ദേശത്തെ തുടർന്നാണ് സമയം ഇന്നുവരെ നീട്ടിയത്. ആദ്യം ഈമാസം 22 വരെയായിരുന്നു സമയപരിധി. 11 ലക്ഷത്തിലധികം പേരാണ് പേര് ചേർക്കാൻ അപേക്ഷിച്ചത്.
അതേസമയം, ഹിയറിങ്ങും പരിശോധനയും ഫെബ്രുവരി നാലുവരെ തുടരും. 37 ലക്ഷത്തോളം പേരാണ് രേഖകകൾ ഹാജരാക്കേണ്ടത്. 2002ലെ വോട്ടർ പട്ടികയിൽ പേരില്ലാത്തവരും പട്ടികയിലെ പേരിലെ അക്ഷരത്തെറ്റ് ഉൾപ്പടെ സാങ്കേതിക പ്രശ്നങ്ങൾ ഉള്ളവരുമാണ് രേഖ നൽകേണ്ടത്. ഹിയറിങ്ങിനും പരിശോധനക്കും ശേഷം ഇന്നലെ വരെ 9868 പേരാണ് പത്രികയിൽ നിന്ന് പുറത്തായത്.
Most Read| ചൊറി വന്നാൽ പിന്നെ സഹിക്കാൻ പറ്റുമോ! വിചിത്ര ശീലവുമായി വെറോണിക്ക




































