മുംബൈ: അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ അംഗവുമായ സുനേത്ര പവാർ മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രിയാകും. നാളെ വൈകീട്ട് അഞ്ചുമണിക്കാണ് സത്യപ്രതിജ്‌ഞാ ചടങ്ങ്. നിർണായക എൻസിപി യോഗം നാളെ രണ്ടുമണിക്ക് ചേരും. സുനേത്രയെ ബാരാമതിയിൽ നിന്ന് മൽസരിപ്പിക്കാനും ആലോചനയുണ്ട്.
ഉപമുഖ്യമന്ത്രി ആയിരുന്ന അജിത് പവാർ വിമാനാപകടത്തിൽ കൊല്ലപ്പെട്ടതോടെയാണ് സുനേത്ര ഈ പദവിയിലേക്ക് എത്തുന്നത്. നിലവിൽ രാജ്യസഭാ അംഗമാണ്. ഭരണപരമായ പരിചയം ഇല്ലെങ്കിലും രാഷ്‌ട്രീയമായി സജീവമാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കുടുംബപ്പോര് നടന്ന ബാരാമതിയിൽ സുപ്രിയ സുലേക്കെതിരെ മൽസരിച്ച് വൻമാർജിനിൽ പരാജയപ്പെട്ട ശേഷമാണ് രാജ്യസഭാ സീറ്റ് കിട്ടിയത്.
ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയുമായി ലയിക്കുന്നത് അടുത്തഘട്ടത്തിലെ തീരുമാനിക്കുകയുള്ളൂ. മഹാരാഷ്‌ട്ര മുനിസിപ്പൽ തിരഞ്ഞെടുപ്പ് മുതൽ അജിത് പവാർ ലയന ചർച്ചകൾ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് അദ്ദേഹത്തിന്റെ വിയോഗം.
Most Read| നാലുമാസം കൊണ്ട് 2.5 ലക്ഷം രൂപ ലാഭം; ചക്ക വറുത്ത് ബജറ്റിൽ ഇടംനേടി വീട്ടമ്മമാർ





































