ന്യൂഡല്‍ഹി: പാര്‍ലിമെന്റ് അനക്സ് മന്ദിരത്തിലെ ആറാം നിലയില്‍ തീപിടുത്തമുണ്ടായതായി പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ വിവരം പുറത്തുവിട്ടു. ഇന്ന് രാവിലെയോടെയാണ് തീപിടുത്തമുണ്ടായത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഷോര്‍ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. 7 അഗ്നിശമനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയെന്നാണ് ലഭിക്കുന്ന വിവരം.
ആളപായമോ പരിക്കുകളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് രാവിലെ 7.30 നാണ് സംഭവം നടന്നതെന്ന് കരുതുന്നു. ഷോര്‍ട് സര്‍ക്യൂട്ട് ആവാം തീപിടുത്തത്തിന് കാരണമെന്നും നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും ഡല്‍ഹി ഫയര്‍ സര്‍വീസ് ഡയറക്ടര്‍ അതുല്‍ ഗാര്‍ഗ് പറഞ്ഞു.





































