ന്യൂഡെല്‍ഹി : പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ സിബിഐയുടെ അന്വേഷണം പുരോഗമിക്കുകയാണെങ്കില്‍ വിഷയത്തില്‍ കോടതി ഇടപെടില്ല എന്നാണ് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നത്. ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് ഇന്ന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് സിബിഐ ഇന്നലെ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ട രേഖകള്‍ കൈമാറാന്‍ സർക്കാർ തയ്യാറാകുന്നില്ല എന്നാണ് സത്യവാങ്മൂലത്തില്‍ സിബിഐ വ്യക്തമാക്കുന്നത്. കൂടാതെ കേസില്‍ ചില സാക്ഷികളുടെ മൊഴി രേഖപ്പെടുത്തിയതായും പറയുന്നുണ്ട്. മുദ്ര വച്ച കവറിലാണ് പെരിയ കേസിന്റെ അന്വേഷണ പുരോഗതി സംബന്ധിച്ച വിവരങ്ങള്‍ സിബിഐ കൈമാറിയത്.
Read also : ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്







































