മഹേഷ് ബാബുവിനെ നായകനാക്കി പരശുറാം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘സര്‍ക്കാരു വാരി പാട്ട‘യില്‍ നായികയായി ‘കീര്‍ത്തി സുരേഷ്. മഹേഷ് ബാബു ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തില്‍ അടുത്തവര്‍ഷം മാത്രമാണ് കീര്‍ത്തി സുരേഷ് ഭാഗമാവുക.
നേരത്തെ കീര്‍ത്തിയുടെ പിറന്നാള്‍ ദിനത്തില്‍ മഹേഷ് ബാബു ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. ഫേസ്ബുക്ക് പോസ്‌റ്റിലൂടെ ആയിരുന്നു താരം ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്. ‘സര്‍ക്കാരു വാരി പാട്ട’ നിങ്ങള്‍ ഓര്‍മ്മിക്കുന്ന ഒന്നാകുമെന്നും മഹേഷ് ബാബു പോസ്‌റ്റില്‍ കുറിച്ചിരുന്നു.
പി എസ് വിനോദാണ് ചിത്രത്തിന്റെ ഛായഗ്രഹണം. മാര്‍ത്താണ്ഡ് കെ വെങ്കടേഷ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എസ് എസ് തമനാണ്.
നാഗേഷ് കുകുനൂറിന്റെ ‘ഗുഡ് ലക്ക് സഖി‘ എന്ന ചിത്രം കീര്‍ത്തി സുരേഷിന്റേതായി പുറത്തിറങ്ങാനുണ്ട്. അതേസമയം കീര്‍ത്തിയുടെ തെലുങ്കു ചിത്രമായ ‘മിസ് ഇന്ത്യ‘ ഓടിടി പ്‌ളാറ്റ് ഫോമുകളില്‍ ഇന്ന് റിലീസ് ചെയ്‌തിരുന്നു. നരേന്ദ്ര നാഥാണ് ചിത്രത്തിന്റെ സംവിധാനം.
Read Also: വനിതാ ഐപിഎല്ലിന് ഇന്ന് തുടക്കമാവും; സൂപ്പര്‍നോവാസും വെലോസിറ്റിയും നേര്‍ക്കുനേര്‍