കാക്കൂർ: കോഴിക്കോട് കാക്കൂർ സ്‌മാർട് വില്ലേജ് ഓഫീസ് കെട്ടിട നിർമാണം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉൽഘാടനം ചെയ്‌തു. ചടങ്ങിൽ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
മന്ത്രിമാരായ എകെ ശശീന്ദ്രൻ, കെ കൃഷ്‌ണൻകുട്ടി, വിഎസ് സുനിൽകുമാർ, കെ രാജു തുടങ്ങിയവരും ഓൺലൈനായി പങ്കെടുത്തു. പട്ടയവിതരണവും ശിലാഫലകം അനാച്ഛാദവും ചേളന്നൂർ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒപി ശോഭന നടത്തി. കാക്കൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിഎം ഷാജി, ഡെപ്യൂട്ടി തഹസിൽദാർ ഇ രഞ്ജിത്ത്, വില്ലേജ് ഓഫീസർ ടികെ വിനീത, വികെ അബ്‌ദുൽ സലാം, കെവി മുരളീധരൻ, കെ മോഹനൻ, എംപി ജനാർധരൻ, പ്രകാശൻ ആറോളി, എംടി അബ്‌ദുൽ ഗഫൂർ, എകെ അറുമുഖൻ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
Also Read: തദ്ദേശ തിരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍പട്ടിക ചൊവ്വാഴ്‌ച പ്രസിദ്ധീകരിക്കും
ആധുനിക സംവിധാനങ്ങൾ ഉപയോഗിച്ചു വേഗത്തിൽ സേവനം നൽകാനാണു സ്‌മാർട് വില്ലേജ് ഓഫീസുകൾ സ്‌ഥാപിക്കുന്നത്. സ്‌മാർട് വില്ലേജ് ഓഫീസുകളിൽ എത്തുന്നവർക്കു കാത്തിരിക്കാൻ ഇരിപ്പിടങ്ങളും ഫോം പൂരിപ്പിക്കുന്നതിന് ബാങ്ക് മാതൃകയിലുള്ള സംവിധാനവും ശുദ്ധജലവും ശുചിമുറിയും ഒരുക്കും. ജീവനക്കാർക്കു ഹാഫ് കാബിൻ അടക്കമുള്ള സംവിധാനങ്ങൾ ഉണ്ടാവും. ഇ ഫയലിങ് സമ്പ്രദായവും പരിഗണനയിലുണ്ട്.



































