തിരുവനന്തപുരം: അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കോവിഡ് സ്‌ഥിരീകരിച്ചതിന് പിന്നാലെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കും രോഗം ബാധിച്ചു. പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശനാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് രോഗം സ്‌ഥിരീകരിച്ചിരുന്നു.
അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് രോഗം സ്‌ഥിരീകരിച്ചതിനെ തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാർ ക്വാറന്റൈനിൽ പ്രവേശിച്ചിരുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്‌മെന്റ് ഡയറ്കടറേറ്റ് വിളിപ്പിച്ചതിനിടെയാണ് സിഎം രവീന്ദ്രന് കോവിഡ് സ്‌ഥിരീകരിച്ചത്. തുടർന്ന് ഇദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല.
Read also: രാജ്യത്ത് ആശങ്ക; കോവിഡ് രോഗികള്‍ വീണ്ടും അന്‍പതിനായിരം കടന്നു




































