ഹൈദരാബാദ്: തെലുങ്ക് മെഗാസ്‌റ്റാര്‍ ചിരഞ്‌ജീവിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഏറ്റവും പുതിയ ചിത്രമായ ‘ആചാര്യ‘യുടെ ഷൂട്ടിംഗില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് 65കാരനായ താരത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്. ചിരഞ്‌ജീവി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
ആചാര്യയുടെ ഷൂട്ടിംഗ് തുടങ്ങുന്നതിന്റെ ഭാഗമായി കോവിഡ് ടെസ്‌റ്റിന് വിധേയമായെന്നും നിര്‍ഭാഗ്യവശാല്‍ കോവിഡ് പോസിറ്റീവ് സ്‌ഥിരീകരിച്ചതായും താരം ട്വിറ്ററില്‍ കുറിച്ചു. കൂടാതെ താനുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്ന എല്ലാവരും നിരീക്ഷണത്തില്‍ പോകാനും അദ്ദേഹം അഭ്യര്‍ഥിച്ചു. നിലവില്‍ തനിക്ക് രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഇല്ലെന്നും വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണെന്നും ചിരഞ്‌ജീവി വ്യക്‌തമാക്കി.
ఆచార్య షూటింగ్ ప్రారంభించాలని,కోవిడ్ టెస్ట్ చేయించుకున్నాను. రిజల్ట్ పాజిటివ్. నాకు ఎలాంటి కోవిడ్ లక్షణాలు లేవు.వెంటనే హోమ్ క్వారంటైన్ అయ్యాను.గత 4-5 రోజులుగా నన్ను కలిసినవారందరిని టెస్ట్ చేయించుకోవాలిసిందిగా కోరుతున్నాను.ఎప్పటికప్పుడు నా ఆరోగ్య పరిస్థితిని మీకు తెలియచేస్తాను. pic.twitter.com/qtU9eCIEwp
— Chiranjeevi Konidela (@KChiruTweets) November 9, 2020
അതേസമയം ശനിയാഴ്‌ച തെലുങ്കു ചലച്ചിത്രമേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ചിരഞ്‌ജീവിയും നാഗാര്‍ജുനയും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ പ്രഗതി ഭവനിലെത്തി സന്ദര്‍ശിച്ചിരുന്നു. കൊറോണ വൈറസ് ഏറെ പ്രതിസന്ധി സൃഷ്‌ടിച്ച സംസ്‌ഥാനത്ത് സിനിമാ നിര്‍മാണം പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായിരുന്നു യോഗം ചേര്‍ന്നത്.
Read Also: രാജ്യത്ത് കോവിഡ് ബാധ കുറയുന്നു; രോഗമുക്‌തിയില്‍ വര്‍ധനവ്






































