മൊട്ടയടിച്ച് സണ്‍ഗ്ലാസും വെച്ച് ചിരഞ്ജീവി; വൈറലായി ചിത്രം

By Staff Reporter, Malabar News
Entertainment image_malabar news
ചിരഞ്ജീവി തന്റെ പുതിയ ലുക്കില്‍
Ajwa Travels

തെലുങ്കിലെ പ്രമുഖനും ഏറ്റവും കൂടുതല്‍ ആരാധക പിന്‍ബലവുമുള്ള താരമാണ് ചിരഞ്ജീവി. എന്നാല്‍ തന്റെ പുതിയ ലുക്കിലൂടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് താരം ഇപ്പോള്‍. തല മൊട്ടിയടിച്ച ചിരഞ്ജീവിയുടെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. രണ്ടര ലക്ഷത്തിലധികം പേര്‍ ഇതിനോടകം ചിത്രം ലൈക്ക് ചെയ്തിട്ടുണ്ട്. തല മൊട്ടയടിച്ച്, കറുത്ത സണ്‍ഗ്ലാസും വെച്ചാണ് ഫോട്ടോയില്‍ ചിരഞ്ജീവി എത്തുന്നത്. നിരവധി ആരാധകരും ഫോട്ടോക്ക് താഴെ കമന്റുകളുമായി എത്തി.

 

View this post on Instagram

 

#UrbanMonk Can I think like a monk?

A post shared by Chiranjeevi Konidela (@chiranjeevikonidela) on

 എന്താണ് താന്‍ കാണുന്നത് എന്ന് ചിരഞ്ജീവിയുടെ മകനും നടനുമായ രാം ചരണ്‍ ചിത്രം കണ്ട് തന്റെ അത്ഭുതം കുറിച്ചു. ചിരഞ്ജീവിയുടെ മരുമകന്‍ വരുണ്‍ തേജയും ചിത്രം കണ്ട് അത്ഭുതപ്പെട്ടതായി കമന്റ് ചെയ്തു.

ചിരഞ്ജീവി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കൊരടാല ശിവ സംവിധാനം ചെയ്യുന്ന ‘ആചാര്യ’. 50 ലക്ഷം രൂപയാണ് താരത്തിന് ഈ ചിത്രത്തില്‍ പ്രതിഫലമായി ലഭിക്കുക എന്നാണ് അറിയുന്നത്. ഏറെ നാളായി കാത്തിരിക്കുന്ന ചിത്രം വന്‍ ഹിറ്റാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. കാജല്‍ അഗര്‍വാള്‍ ചിരഞ്ജീവിയുടെ നായികയായി എത്തുന്ന ചിത്രത്തില്‍ തെലുങ്കിലെ പ്രമുഖ തരങ്ങളും അണിനിരക്കും. ചിത്രത്തിന്റെതായി പുറത്തു വന്ന ഫോട്ടോകളും നേരത്തെ ഓണ്‍ലൈനില്‍ വന്‍ തരംഗം സൃഷ്ടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE