ചലച്ചിത്ര, മാദ്ധ്യമ മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്‌തികൾക്ക് സൗജന്യ വാക്‌സിൻ നൽകും; ചിരഞ്‌ജീവി

By Staff Reporter, Malabar News
chiranjeevi
Ajwa Travels

ഹൈദരാബാദ്: കോവിഡ് മഹാമാരിയുടെ രണ്ടാം തരം​ഗം ഭീകരമായ സാഹചര്യത്തിൽ ചലച്ചിത്ര പ്രവര്‍ത്തകർക്കും, മാദ്ധ്യമ പ്രവർത്തകർക്കും സൗജന്യ വാക്‌സിൻ ലഭ്യമാക്കാനുള്ള പദ്ധതിയുമായി തെലുങ്ക് നടൻ ചിരഞ്‌ജീവി. താരം നേതൃത്വം നൽകുന്ന കൊറോണ ക്രൈസിസ് ചാരിറ്റി, അപ്പോളോ 247മായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

ട്വിറ്ററിലൂടെയാണ് ചിരഞ്‌ജീവി ഇക്കാര്യം അറിയിച്ചത്. ഏപ്രിൽ 22 മുതൽ വാക്‌സിൻ നൽകി തുടങ്ങും. ഒരു മാസത്തോളം നീണ്ടുനിൽക്കുന്ന വിതരണ പരിപാടിയായിരിക്കും നടക്കുകയെന്ന് ചിരഞ്‌ജീവി വ്യക്‌തമാക്കി. 45 വയസിന് മുകളിലുള്ള തെലുങ്ക് മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കും സിനിമാ പ്രവര്‍ത്തകര്‍ക്കുമാണ് കോവിഡ് വാക്‌സിൻ നൽകുക.

കഴിഞ്ഞ വർഷം തെലുങ്ക് ചലച്ചിത്ര മേഖലയിലെ സഹപ്രവർത്തകരുടെ സഹായത്തോടെയാണ് ചിരഞ്‌ജീവി കൊറോണ ക്രൈസിസ് ചാരിറ്റിയെന്ന സംഘടന ആരംഭിച്ചത്. കഴിഞ്ഞ ലോക്ക്ഡൗൺ കാലത്ത് സിനിമ മേഖലയിലെ നിരവധി പേർക്ക് സഹായങ്ങൾ നൽകാൻ സംഘടനക്ക് കഴിഞ്ഞിരുന്നു.

Read Also: ‘വാക്‌സിൻ നയമാറ്റത്തിലൂടെ കേന്ദ്രസർക്കാർ കൊള്ളക്ക്‌ അവസരം തേടുന്നു’; എ വിജയരാഘവന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE