മൂക്കിലൂടെ നൽകാൻ കഴിയുന്ന കോവിഡ് വാക്‌സിൻ പുറത്തിറക്കി; ലോകത്ത് ആദ്യം

ഭാരത് ബയോടെക് നിർമിച്ച 'ഇൻകോവാക്' ആണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മനുസൂഖ് മാണ്ഡവ്യ, ശാസ്‌ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് എന്നിവർ ചേർന്ന് പുറത്തിറക്കിയത്. കോവിഷീൽഡ്‌, കോവാക്‌സിൻ എന്നീ രണ്ടു ഡോസുകൾ എടുത്തവർക്ക് ബൂസ്‌റ്റർ ഡോസായി ഇൻകോവാക് സ്വീകരിക്കാം.

By Trainee Reporter, Malabar News
nasal covid vaccine india incovac
Ajwa Travels

ന്യൂഡെൽഹി: ലോകത്തിലെ ആദ്യത്തെ, മൂക്കിലൂടെ നൽകാൻ കഴിയുന്ന കോവിഡ് വാക്‌സിൻ പുറത്തിറക്കി കേന്ദ്ര സർക്കാർ. ഭാരത് ബയോടെക് നിർമിച്ച ‘ഇൻകോവാക്’ ആണ് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. മനുസൂഖ് മാണ്ഡവ്യ, ശാസ്‌ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിങ് എന്നിവർ ചേർന്ന് പുറത്തിറക്കിയത്. കോവിഷീൽഡ്‌, കോവാക്‌സിൻ എന്നീ രണ്ടു ഡോസുകൾ എടുത്തവർക്ക് ബൂസ്‌റ്റർ ഡോസായി ഇൻകോവാക് സ്വീകരിക്കാം.

വാക്‌സിൻ കൊവിൻ ആപ്പിൽ ലഭ്യമാണ്. സർക്കാർ ആശുപത്രികൾക്ക് 325 രൂപാ നിരക്കിലും സ്വകാര്യ ആശുപത്രികൾക്ക് 800 രൂപാ നിരക്കിലുമായിരിക്കും വാക്‌സിൻ ലഭ്യമാക്കുക. കഴിഞ്ഞ ഡിസംബറിലാണ് മൂക്കിലൂടെ നൽകുന്ന വാക്‌സിൻ, കരുതൽ ഡോസായി നൽകാൻ ഡ്രഗ്‌സ് കൺട്രോൾ ജനറൽ അനുമതി നൽകിയത്. ഡ്രഗ്‌സ് കൺട്രോൾ ജനറലിന്റെ അംഗീകാരം ലഭിക്കുന്നതിന് മുൻപ് അടിയന്തിര ഘട്ടത്തിൽ 18 വയസിന് മുകളിൽ ഉള്ളവർക്ക് ഈ വാക്‌സിൻ ഉപയോഗിക്കുന്നതിനും അനുമതി ഉണ്ടായിരുന്നു.

28 ദിവസത്തെ ഇടവേളകളിലാണ് വാക്‌സിൻ നൽകുന്നത്. വാഷിംഗ്‌ടൺ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെയാണ് ഭാരത് ബയോടെക് ഈ വാക്‌സിൻ വികസിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ കോവിഡ് സുരക്ഷാ പദ്ധതിയുടെ സാമ്പത്തിക സഹായത്തോടെയായിരുന്നു വാക്‌സിൻ നിർമാണം.

Most Read: ചരിത്രം സൃഷ്‌ടിച്ച് പെൺകരുത്ത്; രജത ജൂബിലി ആഘോഷ നിറവിൽ കുടുംബശ്രീ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE