ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് അനുമതി. മുംബൈ പോലീസ് എല്ലാ രേഖകളും സിബിഐക്ക് കൈമാറണമെന്ന് സുപ്രിം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് ഋഷികേശ് റോയ് ആണ് അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ട് ഉത്തരവിറക്കിയത്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ബിഹാർ പോലീസിനും മുംബൈ പോലീസിനും എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനുള്ള അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. കേസന്വേഷണത്തിൽ മുംബൈ പോലീസ് സിബിഐക്ക് വേണ്ട സഹായങ്ങൾ ചെയ്ത് നൽകണമെന്നും അന്വേഷണവുമായി ബന്ധപ്പെട്ട ഇതുവരെയുള്ള വിവരങ്ങൾ മുംബൈ പോലീസ് സിബിഐക്ക് കൈമാറണമെന്നും സുപ്രിം കോടതി നിർദ്ദേശിച്ചു. എന്നാൽ, അന്വേഷണം മുംബൈയിലേക്ക് മാറ്റണമെന്ന നടി റിയ ചക്രബർത്തിയുടെ ഹർജി കോടതി തള്ളി.







































