ഇന്ത്യ-ഓസ്ട്രേലിയ അന്തരാഷ്ട്ര ക്രിക്കറ്റ് പരമ്പരക്കായി ഇന്ത്യന്‍ ടീം ഓസ്ട്രേലിയയിലേക്ക് തിരിച്ചു. 2 മാസത്തോളം നീണ്ടു നില്ക്കുന്ന പര്യടനത്തിനായി ഐപിഎല്‍ ഫൈനല്‍ കഴിഞ്ഞതിന് ശേഷമാണ് ഇന്ത്യന്‍ ടീം ദുബായില്‍ നിന്ന് തിരിച്ചത്.
ഐപിഎല്ലിന്റെ ഭാഗമല്ലാതിരുന്ന ചേതേശ്വര്‍ പൂജാര, ഹനുമ വിഹാരി, പരിശീലകന് രവി ശാസ്ത്രി എന്നിവര്‍ ഏതാനും ദിവസം മുന്‍പ് തന്നെ ദുബായില്‍ എത്തുകയും ബിസിസിഐയുടെ ബയോ ബബിളിന്റെ ഭാഗമാവുകയും ചെയ്തിരുന്നു.
നവംബര്‍ 27നാണ് പരമ്പര ആരംഭിക്കുക. മൂന്ന് വീതം ഏകദിന, ടി-20 മല്‍സരങ്ങളും 4 ടെസ്റ്റ് മല്‍സരങ്ങളുമാണ് പരമ്പരയില്‍ ഉള്ളത്. ഡിസംബര്‍ 2ന് ടി-20യും ഡിസംബര്‍ 17ന് പരമ്പരയിലെ ആദ്യ ടെസ്റ്റ് മല്‍സരവും നടക്കും.
ഓസ്ട്രേലിയയില്‍ എത്തിയതിന് ശേഷം ഇന്ത്യന്‍ താരങ്ങള്‍ ക്വാറന്റൈന് കാലാവധി പൂര്‍ത്തിയാക്കണം. എന്നാല്‍ ക്വാറന്റൈന് സമയത്ത് ബബിളില്‍ നിന്നുകൊണ്ട് പരിശീലനം നടത്താനുള്ള അനുവാദം ഇന്ത്യന്‍ ടീമിന് ഓസ്ട്രേലിയന്‍ ഗവൺമെന്റ് നല്‍കിയിട്ടുണ്ട്.
Read Also: ‘സൂര്യയുടെ രണ്ടാം വരവ്’; മികച്ച പ്രതികരണങ്ങള്‍ നേടി ‘സൂരറൈ പോട്ര്’






































