‘സൂര്യയുടെ രണ്ടാം വരവ്’; മികച്ച പ്രതികരണങ്ങള്‍ നേടി ‘സൂരറൈ പോട്ര്’

By Staff Reporter, Malabar News
entertainment image_malabar news
Ajwa Travels

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ആമസോണ്‍ പ്രൈമിലൂടെ പുറത്തിറങ്ങിയ സൂര്യയുടെ ‘സൂരറൈ പോട്രിന്’ ലഭിക്കുന്നത് മികച്ച പ്രതികരണങ്ങള്‍. സിനിമ കണ്ടവരെല്ലാം ഇത് സൂര്യയുടെ തിരിച്ച് വരവെന്ന് സാക്ഷ്യപ്പെടുത്തുന്നു. ചിത്രത്തിന്റെ സംവിധായക സുധ കൊങ്കരയെ അഭിനന്ദിച്ചുകൊണ്ടും നിരവധി പോസ്‌റ്റുകളാണ് സോഷ്യല്‍ മീഡിയകളില്‍ നിറയുന്നത്.

നവംബര്‍ 12ന് രാത്രി 12മണിക്കാണ് ഒടിടി പ്‌ളാറ്റ് ഫോമായ ആമസോണ്‍ പ്രൈമിലൂടെ തമിഴ്, തെലുങ്ക്, കന്നട, മലയാളം എന്നീ ഭാഷകളിലായി ‘സൂരറൈ പോട്ര്’ റിലീസ് ചെയ്‌തത്. സൂര്യയുടെ മുപ്പത്തിയെട്ടാമത്തെ ചിത്രമായ ‘സുരറൈ പോട്ര്’ എയര്‍ ഡെക്കാന്‍ സ്‌ഥാപകനായ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് നിര്‍മ്മിച്ചത്. മലയാളി നടി അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഒന്നിന് ഒന്ന് മികച്ചതാണെന്നും സിനിമ നല്ല അനുഭവമാണ് സമ്മാനിക്കുന്നതെന്നും പ്രേഷകര്‍ പങ്ക് വെച്ചു. അതേസമയം ചിത്രം തിയറ്ററില്‍ നിന്ന് കാണാന്‍ കഴിയാത്തതിലുളള നിരാശയും ചിലര്‍ രേഖപ്പെടുത്തുന്നുണ്ട്.

വ്യോമയാന മേഖലയെ പശ്‌ചാത്തലമാക്കി ഒരുങ്ങുന്ന ‘സൂരറൈ പോട്ര്’ ഏപ്രില്‍ 30നായിരുന്നു ആദ്യം ഒടിടി റിലീസ് ചെയ്യാനിരുന്നതെങ്കിലും പിന്നീട് നീട്ടുകയായിരുന്നു. റിലീസ് നീട്ടി വെച്ചത് ആരാധകര്‍ക്കിടയില്‍ ഏറെ ആശങ്കയും സൃഷ്‌ടിച്ചിരുന്നു. അനുമതികള്‍ ലഭിക്കാന്‍ തടസം നേരിട്ടതിനെ തുടര്‍ന്നാണ് റിലീസ് നീട്ടി വെക്കണ്ടി വന്നതെന്ന വിശദീകരണവുമായി അണിയറ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു.

സുരക്ഷയുമായി ബന്ധപ്പെട്ട് അനേകം നടപടിക്രമങ്ങളും അനുമതികളും ചിത്രത്തിന് ആവശ്യമായിരുന്നു. എന്നാല്‍, ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ നിന്നും വളരെ വേഗത്തില്‍ ചിത്രത്തിന് അനുമതി ലഭിച്ചതോടെയാണ് നവംബര്‍ 12ന് ചിത്രം റിലീസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

Read Also: സംഘപരിവാര്‍ എതിര്‍പ്പ്; സിലബസില്‍ നിന്ന് അരുന്ധതി റോയിയുടെ പുസ്‌തകം നീക്കി സര്‍വകലാശാല

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE