കൊച്ചി: സംസ്‌ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 200 രൂപ കൂടി 37,960 രൂപയിലെത്തി. ഗ്രാമിന് 25 രൂപ വർധിച്ച് 4745 രൂപയായി. രണ്ടു ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ വെള്ളിയാഴ്‌ചയാണ് വർധനയുണ്ടായത്. പവന് 37,760 രൂപയായിരുന്നു കഴിഞ്ഞദിവസത്തെ വില.
കോവിഡ് വാക്‌സിൻ സംബന്ധിച്ച റിപ്പോർട്ടുകളെ തുടർന്ന് ആഗോള വിപണിയിൽ സ്വർണവില സ്‌ഥിരതയാർജിച്ചതായാണ് റിപ്പോർട്ട്. ഔൺസിന് 1,876.92 ഡോളർ നിലവാരത്തിലാണ് ആഗോള വിപണിയിൽ വ്യാപാരം നടക്കുന്നത്.
ദേശീയ വിപണിയിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 0.07 ശതമാനം ഉയർന്ന് 50,635 രൂപയായി. വെള്ളിയുടെ വിലയിലും വർധനയുണ്ടായിട്ടുണ്ട്.







































