വാഷിംഗ്‌ടൺ: യുഎസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പിലെ പരാജയം അംഗീകരിക്കാതെ ഡൊണാൾഡ് ട്രംപ്. തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചുവെന്ന് അവകാശപ്പെട്ട് ട്രംപ് ഫേസ്ബുക്കിലും ട്വിറ്ററിലും പുതിയ പോസ്‌റ്റ് ഇട്ടു. അതേസമയം ട്രംപിന്റെ അവകാശവാദത്തില്‍ ട്വിറ്ററും ഫേസ്ബുക്കും ഫ്‌ളാഗ് ഓഫ് ചെയ്യുകയും ജോ ബൈഡനാണ് വിജയിച്ചതെന്നുള്ള ഒഫീഷ്യല്‍ സോഴ്‌സ് ചേര്‍ക്കുകയും ചെയ്‌തിട്ടുണ്ട്.
ജോ ബൈഡന്റെ വിജയം ചോദ്യം ചെയ്‌തുള്ള ഹരജികള്‍ വിവിധ കോടതികള്‍ തള്ളിയിട്ടും താനാണ് വിജയിച്ചതെന്ന നിലപാടിലാണ് ട്രംപ്. റിപ്പബ്ളിക്കൻ വോട്ടുകള്‍ മറിച്ചുവെന്നും തിരഞ്ഞെടുപ്പില്‍ വ്യാപകമായ അട്ടിമറി നടന്നുവെന്നുമാണ് ട്രംപ് ആരോപിക്കുന്നത്. പെന്‍സില്‍വാനിയയിലും മിഷിഗണിലും ജോര്‍ജിയയിലും അഴിമതി നടന്നുവെന്നാണ് ട്രംപിന്റെ വാദം.
തിരഞ്ഞെടുപ്പിൽ വിജയം അവകാശപ്പെട്ട് ട്രംപ് അനുകൂലികൾ കഴിഞ്ഞ ദിവസം വാഷിംഗ്‌ടണിൽ ആഘോഷപ്രകടനം നടത്തിയിരുന്നു. ശനിയാഴ്‌ച ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്‌ൻ’ എന്നെഴുതിയ പതാകകളും ‘ഗോഡ് ബ്ളെസ് യുഎസ്എ’ മുദ്രാവാക്യങ്ങളുമായി മണിക്കൂറുകളോളമാണ് ട്രംപ് അനുകൂലികൾ ആഘോഷ പ്രകടനം നടത്തിയത്. ഇതിനെതിരെ ഡെമോക്രാറ്റിക് പ്രവർത്തകരും റോഡിൽ തടിച്ചുകൂടിയതോടെ ഇരുപക്ഷവും തമ്മിൽ സംഘർഷമുണ്ടായി. സംഭവത്തിൽ 10 പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.
അതേസമയം, ട്രംപിന്റെ നിരന്തരമുള്ള ഈ അവകാശവാദങ്ങള്‍ക്ക് എതിരെ നിരവധി ട്രോളുകളാണ് വരുന്നത്. ട്രംപിന് കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വരുന്ന ട്രോളുകൾ.
Related News: ട്രംപ് പരാജയം അംഗീകരിക്കണം; ബറാക് ഒബാമ







































