ന്യൂഡെല്‍ഹി : സിബിഐ അന്വേഷണ പരിധിക്ക് നിര്‍ണായക ഉത്തരവുമായി സുപ്രീംകോടതി. സംസ്‌ഥാനങ്ങളുടെ അധികാരപരിധിയിൽ വരുന്ന കേസുകളില്‍ മുന്‍ അനുമതിയില്ലാതെ സിബിഐക്ക് കേസെടുക്കാന്‍ അധികാരമില്ലെന്നാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഒരു കേസിലാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്‌തമാക്കിയത്.
കോടതിയുടെ നിര്‍ദേശപ്രകാരം സ്വകാര്യ വ്യക്‌തികള്‍ക്കെതിരെ കേസെടുക്കാനോ, അന്വേഷണം നടത്താനോ സിബിഐക്ക് തടസം ഉണ്ടായിരിക്കില്ല. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരോ സംവിധാനങ്ങളോ ഉള്‍പ്പെട്ട കേസാണെങ്കില്‍ അതില്‍ അന്വേഷണം നടത്താന്‍ സിബിഐ ഇനിമുതല്‍ സംസ്‌ഥാന സര്‍ക്കാരുകളുടെ അനുമതി വാങ്ങണം.
രാജ്യത്ത് പല കേസുകളിലും സംസ്‌ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ സിബിഐ അന്വേഷണവുമായി മുന്നോട്ട് പോയത് വലിയ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സിബിഐയുടെ ഈ നിലപാടിനെ എതിര്‍ത്തുകൊണ്ട് നിരവധി സംസ്‌ഥാനങ്ങള്‍ രംഗത്ത് വരികയും ചെയ്‌തു. തുടര്‍ന്നാണ് സംസ്‌ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെ സിബിഐക്ക് അന്വേഷണ നടത്താനുള്ള അനുവാദം ഉണ്ടാകില്ലെന്ന നിലപാടിലേക്ക് കേരളം ഉള്‍പ്പടെയുള്ള സംസ്‌ഥാനങ്ങള്‍ എത്തിയത്.
Read also : പാക് തടവറയിൽ നിന്നും 8 വർഷത്തിനുശേഷം ശംസുദ്ദീൻ നാടണഞ്ഞു