കൊണ്ടോട്ടി: ചാപ്പനങ്ങാടിയില്‍ 320 കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ ഒരു പ്രതി കൂടി അറസ്‌റ്റില്‍. വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച പ്രതി കൊണ്ടോട്ടി കൊടികുത്തിപറമ്പ് മാങ്ങോട്ടിരി ബാവു എന്ന മുഹമ്മദ് ഷരീഫിനെയാണ് (27)പിടികൂടിയത്. നെടുമ്പാശ്ശേരി വിമാനത്താവള പരിസരത്തു നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.
ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 14 ആയി.
കരിപ്പൂര്‍ പുളിയംപറമ്പ് കല്ലന്‍കണ്ടി റഫീഖ്, കൊണ്ടോട്ടി അന്തിയൂര്‍കുന്ന് കുന്നേക്കാട്ട് തെഞ്ചേരികുത്ത് മുഹമ്മദ് മുജീബ് റഹ്‌മാന്‍, അന്തിയൂര്‍കുന്ന് മമ്മിനിപ്പാട്ട് കുഞ്ഞിപ്പ എന്ന നസീര്‍ എന്നിവരെ ഒരാഴ്‌ച മുമ്പ് പിടികൂടിയിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.
Read Also: നിരോധനം മറികടന്ന് കുറുമ്പാലക്കോട്ടയിൽ സഞ്ചാരികൾ; 35 പേർക്ക് പിഴ







































