പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

By News Desk, Malabar News
MalabarNews_man arrested for morphed photos publishing
Representation Image
Ajwa Travels

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മധ്യപ്രദേശിലെ ജബല്‍പുര്‍ സ്വദേശിയായ പര്‍വേസ് ആലം (28) അറസ്റ്റില്‍. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.

പര്‍വേസ് ആലമിനെതിരെ ജൂലൈ 12ന് സര്‍താജ് എന്ന വ്യക്തിയാണ് പരാതി നല്‍കിയത്. പര്‍വേസ് ഫേസ്ബുക്കില്‍ പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും അശ്ലീല കമന്റിടുകയും ചെയ്തുവെന്നാണ് പരാതിയില്‍ പറയുന്നതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നുവെന്ന് ഗോല്‍പൂര്‍ ഇന്‍സ്പെക്ടര്‍ രവീന്ദ്ര ഗൗതം പറഞ്ഞു.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇന്ത്യന്‍ പീനല്‍ കോഡ് സെക്ഷന്‍ 292 (അശ്ലീല പുസ്തകങ്ങളുടെ വില്‍പ്പന മുതലായവ), 504 (സമാധാന ലംഘനത്തിന് പ്രേരിപ്പിക്കുന്ന ഉദ്ദേശ്യത്തോടെയുള്ള അപമാനം), ഐടി ആക്ട് സെക്ഷന്‍ 67 (അശ്ലീല വസ്തുക്കള്‍ പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യുക) എന്നിവ പ്രകാരമാണ് പര്‍വേസിനെതിരെ കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE