തമിഴിലെ നാല് മുന്‍ നിര സംവിധായകര്‍ ചേര്‍ന്നൊരുക്കുന്ന ആന്തോളജി ചിത്രമായ ‘പാവ കഥൈകളു’ടെ ഒഫീഷ്യല്‍ ട്രെയ്ലര്‍ പുറത്തുവിട്ടു. ഗൗതം വാസുദേവ് മേനോന്‍, സുധ കൊങ്കര, വെട്രി മാരന്‍, വിഘ്‌നേശ് ശിവന്‍ എന്നിവരാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് തന്നെയാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ ട്രെയ്ലര്‍ റിലീസ് ചെയ്‌തത്.
മാഹാത്‌മ്യം, പാപം, സ്‌നേഹം, അഭിമാനം എന്നി പ്രമേയങ്ങളിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം ഡിസംബര്‍ 18ന് നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യും.
സുധ കൊങ്കര ‘തങ്കം‘ എന്ന ചിത്രമാണ് ഒരുക്കുന്നത്. സിനിമയില്‍ ഭവാനി, കാളിദാസ് ജയറാം, ശന്തനു ഭാഗ്യരാജ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘ലവ് പണ്ണ ഉട്രനും‘ എന്ന ചിത്രവുമായാണ് വിഘ്‌നേശ് ശിവന്‍ എത്തുക. കല്‍ക്കി കൊച്ചിലിനും, അഞ്‌ജലിയും, പദ്‌മ കുമാറുമാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. പ്രകാശ് രാജ്, സായി പല്ലവി, ഹരി എന്നിവര്‍ അണിനിരക്കുന്ന ‘ഊരു ഇരവ്‘ എന്ന ചിത്രമാണ് വെട്രി മാരന്‍ സംവിധാനം ചെയ്‌തിരിക്കുന്നത്. ഗൗതം മേനോനും സിമ്രാനുമാണ് ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ‘വാൻമകള്‍‘ എന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുക.
Honour. Love. Sin. Pride.
4 stories, 1 rollercoaster of emotions. #PaavaKadhaigal @menongautham @SimranbaggaOffc @AadhityaBaaskar #SudhaKongara @BhavaniSre @kalidas700 @imKBRshanthnu @VetriMaaran @Sai_Pallavi92 @prakashraaj @VigneshShivn @yoursanjali @kalkikanmani pic.twitter.com/bWTgCOfq1M— Netflix India (@NetflixIndia) December 3, 2020
പ്രേക്ഷകര്‍ക്കായി ട്രെയിലറില്‍ സിനിമയിലെ നാല് കഥകളുടെയും ചെറിയ ഭാഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രെയിലറിന്റെ ആദ്യഭാഗത്ത് സായി പല്ലവിയും പ്രകാശ് രാജുമാണ് ഉള്ളത്. തുടര്‍ന്ന് ഗൗതം മേനോന്‍ അവതരിപ്പിക്കുന്ന മുത്തശ്ശന്റെ കഥാപാത്രവും കല്‍കി കൊച്ചിലിനും അഞ്‌ജലിയും അവതരിപ്പിക്കുന്ന കമിതാക്കളുടെ രംഗങ്ങളും കാളിദാസ് ജയറാം അവതരിപ്പിക്കുന്ന ട്രാന്‍സ്‌ജെന്‍ഡറുടെ രംഗവും ട്രെയിലറില്‍ കാണാം. ഏറ്റുവുമൊടുവിലായി കാഴ്‌ചക്കാരില്‍ സസ്‌പെന്‍സ് നിറച്ചാണ് ട്രെയ്ലര്‍ അവസാനിക്കുന്നത്. സിമ്രാന്റെ കഥാപാത്രം ഒരു കുട്ടിയെ മുകളില്‍ നിന്ന് താഴെ വീഴ് ത്തുന്ന രംഗത്തില്‍ പ്രേക്ഷകരെ കുടുക്കി അവസാനിക്കുന്ന ട്രെയ്ലര്‍ സിനിമക്കായുള്ള കാത്തിരിപ്പിന് ആക്കം കൂട്ടുകയാണ്.
Read Also: ‘കെജിഎഫ്’ ടീമിന്റെ ‘സലാർ’; നായകൻ പ്രഭാസ്, ചിത്രീകരണം ജനുവരിയിൽ







































