മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ ഇഴുവത്തിരുത്തി മണ്ഡലം കിസാൻ കോൺഗ്രസിന്റെയും യൂത്ത് കോൺഗ്രസിന്റെയും സംയുക്‌ത ആഭിമുഖ്യത്തിൽ ട്രാക്‌ടർ മാർച്ച് നടത്തി. കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ ബില്ലുകൾക്കെതിരെ ഡെൽഹിയിൽ പോരാടുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചാണ് മാർച്ച് നടത്തിയത്.
കാർഷിക ഉൽപ്പന്ന വ്യാപാര വാണിജ്യ ബിൽ പാസാക്കിയതിലൂടെ കർഷകരെ കോപ്പറേറ്റുകൾക്ക് വിൽക്കുകയാണ് കേന്ദ്രസർക്കാർ ചെയ്‌തത്. കർഷക മേഖലയിൽ കുത്തക ഭീമൻമാരുടെ കടന്നു കയറ്റത്തിന് ഇടയാക്കുന്ന ഈ ബിൽ നിലവിലുള്ള സാഹചര്യത്തേക്കാൾ ഗുണകരമാകും എന്ന് പറയുന്നത് ശുദ്ധ മണ്ടത്തരമാണന്ന് മാർച്ച് ഉൽഘാടനം ചെയ്‌ത് കൊണ്ട് കെപിസിസി സെക്രട്ടറിയും ജില്ലാ യുഡിഎഫ് ചെയർമാനുമായ പിടി അജയ് മോഹൻ പറഞ്ഞു.
കിസാൻ കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അബു കാളമ്മൽ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അഡ്വ. കെവി സുജീർ സ്വാഗതം പറഞ്ഞു, അഡ്വ. കെ ശിവരാമൻ, ടികെ അഷറഫ്, ഇപി രാജീവ്, ഉണ്ണികൃഷ്‌ണൻ പൊന്നാനി, അഡ്വ. എൻഎ ജോസഫ്, നബീൽ നൈതല്ലൂർ, റാഷിദ് കടവനാട്, സന്തോഷ് കടവനാട്, രാമചന്ദ്രൻ പൂഴിക്കുന്നത്ത് എന്നിവർ പ്രസംഗിച്ചു.
National News: വാക്‌സിൻ വിതരണം; കേന്ദ്ര നിലപാടിലെ വൈരുദ്ധ്യങ്ങൾ എണ്ണിപ്പറഞ്ഞ് രാഹുൽ ഗാന്ധി







































